ഫൈനൽ വിസിൽ മുഴങ്ങി; വിജയം 'കൊയ്​തെടുത്ത്​' സോക്കർ സ്​കൂൾ

മൈതാനത്തുനിന്ന്​ പാടത്തേക്കിറങ്ങി കൊയ്തെടുത്തത്​ നൂറുമേനി തൊടുപുഴ: ബൂട്ടഴിച്ച്​ ഇറങ്ങു​േമ്പാൾ ഇവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മൈതാനത്തെക്കാൾ കൂടുതൽ എതിരാളികളെ പാടത്ത്​ നേരിടേണ്ടി വരുമെന്ന്​. എങ്കിലും കോവിഡിനെയും പെരുംമഴയയും പൊരുതി തോൽപിച്ച്​ തങ്ങൾ വിതച്ച ​വിത്ത്​ നെൽക്കതിരുകളായി കൊയ്​തെടുക്കു​േമ്പാൾ ഗ്രൗണ്ടിലിറങ്ങു​േമ്പാഴുള്ളതിനെക്കാൾ ആവേശമായിരുന്നു ​അവരിൽ​ അലയടിച്ചത്​. ലോക്​ഡൗണിനെത്തുടർന്ന്​ മൈതാനങ്ങൾക്ക്​ വിലക്കേർപ്പെടുത്തിയപ്പോഴാണ്​ തൊടുപുഴ സോക്കർ സ്​കൂൾ അക്കാദമി പരിശീലകനായ സലിംകുട്ടിയും കുട്ടികളു​ം പുറപ്പുഴ പാടത്തേക്കിറങ്ങിയത്​. കുട്ടികളുടെ കായികശേഷി നിലനിർത്താനുള്ള ആശയം എന്ന നിലക്കായിരുന്നു പരീക്ഷണാർഥം ഒരേക്കർ പാടത്ത്​ നെൽകൃഷി ഇറക്കിയത്​. ഇടുക്കി ജില്ലയില്‍നിന്ന് കേരള സന്തോഷ്​ട്രോഫി ടീമില്‍ ആദ്യമായി ഇടംനേടിയ ആളാണ്​ സലീംകുട്ടി. ക്യാമ്പിലെത്തിയെങ്കിലും പരിക്കുമൂലം കളിക്കളം വിടേണ്ടിവന്നു. എങ്കിലും പുതുതലമുറക്ക്​ താൻ നേടിയ അറിവുകൾ പഠിപ്പിച്ച്​ അന്ന്​ മുതൽ ഫുട്​ബാൾ പ്രേമികളായ കുട്ടികൾക്കൊപ്പമുണ്ട്​. കോവിഡ്​ മാർഗനിർദേശങ്ങൾ എത്തിയതോടെ ​ഗ്രൗണ്ടിലിറങ്ങാൻ കഴിയാതായി. ജിംനേഷ്യങ്ങൾ കൂടി അടച്ചതോടെ കുട്ടികൾക്ക്​ കായിക പരിശീലനം നടത്താനും കഴിയാതായി. ഈ സാഹചര്യത്തിലാണ്​ കൃഷിയുമായി ഇറങ്ങാൻ തീരുമാനിച്ചത്​. കനത്ത മഴ ഇടക്ക്​ വില്ലനായെങ്കിലും കാര്യമായ പ്രശ്​നങ്ങൾ പാടത്തുണ്ടായില്ല. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു തിങ്കളാഴ്​ച രാവിലെ കൊയ്​ത്ത് നടത്തിയത്​​. ഡീൻ കുര്യാക്കോസ്​​ എം.പി ഉദ്​ഘാടനം നിർവഹിച്ച​ു. കൊയ്​ത്തിന്​ നേതൃത്വം നൽകിയവരെ പി.ജെ. ജോസഫ്​ എം.എൽ.എ ആദരിച്ചു. ​ദ്രോണാചാര്യ ജേതാവ്​ തോമസ്​, ദേശീയ താരങ്ങളായ പ്രജുഷ, സജീഷ്​ ജോസഫ്​, വിപിൻ എന്നിവർ കൊയ്​ത്തുത്സവത്തിൽ പങ്കാളികളായി. അസോസിയേഷൻ ഭാരവാഹികളായ ജോബി ജോസഫ്​, വി.ആർ. അമൽ, അനന്തു ജോസഫ്​, നിഖിൽ എസ്​. എന്നിവരും എത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.