ദുരന്തത്തി​െൻറ വേതന ഉള്ളിലൊതുക്കി അവർ ജോലിക്കെത്തി

ദുരന്തത്തി​ൻെറ വേതന ഉള്ളിലൊതുക്കി അവർ ജോലിക്കെത്തി മൂന്നാർ: മിഴികളിൽ ഈറനണിഞ്ഞ് അവർ ജോലിക്കെത്തി. പെട്ടിമുടിയിലെ ദുരന്തഭൂമിയിൽനിന്ന്​ രക്ഷപ്പെട്ട അറുപതോളം തൊഴിലാളികളാണ് ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും വിയോഗം ഉള്ളിലൊതുക്കി തേയിലക്കാടുകളിൽ ജോലിക്കെത്തിയത്. ഇണങ്ങിയും പിണങ്ങിയും ഒന്നിച്ചുകഴിഞ്ഞിരുന്നവരുടെ അഭാവം അവരെ അസ്വസ്ഥരാക്കി. പലരുടെയും മിഴികൾ ഈറനണിഞ്ഞു. ദുരന്തം പെയ്തിറങ്ങിയ ഭൂമിയിൽ വീണ്ടും ജോലിക്കെത്തില്ലെന്നാണ് തൊഴിലാളികൾ പറഞ്ഞിരുന്നത്. എന്നാൽ, ജീവിക്കാൻ പണിയെടു​േത്ത തീരൂവെന്ന തിരിച്ചറിവാണ് വീണ്ടും ​തോട്ടങ്ങളിൽ എത്തിച്ചത്​. ആഗസ്​റ്റ്​ ആറിനാണ് നാടിനെ നടുക്കിയ ദുരന്തം പെട്ടിമുടി മലനിരകളിൽ പെയ്തിറങ്ങിയത്. ശക്തമായ മഴയിൽ മലയുടെ ഒരുഭാഗം അടർന്ന് മൂന്ന് ലയങ്ങൾ പൂർണമായി മണ്ണിനടിയിലായി. 70ഓളം പേരാണ് അപകടത്തിൽപ്പെട്ടത്. 66 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ചിത്രം....TDL9-PETTIMUDY THOZHILALIKAL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.