കട്ടപ്പന: ഹൈറേഞ്ചില്‍ രണ്ടുദിവസമായി ശക്തമായ മഴ. ഞായറാഴ്ചയും നല്ല മഴ ലഭിച്ചതോടെ ഏലത്തോട്ടങ്ങളിലെ കർഷകർ പ്രതീക്ഷയിലാണ്. രണ്ട് ദിവസം കൂടി മഴ നീളുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള മുന്നറിയിപ്പ്. ജലനിരപ്പ് താഴ്ന്നുനിന്നിരുന്ന പെരിയാറിലും മഴയെ തുടർന്ന് ഒഴുക്ക് ശക്തമായി. ഇടുക്കി ജലാശയത്തിലേക്കുള്ള നിരൊഴുക്കും കൂടി. മഴ ശക്തമായതോടെ നീര്‍ച്ചാലുകളും തോടുകളും ആറുകളും സജീവമായി. ഞായറാഴ്ച കട്ടപ്പന, നെടുങ്കണ്ടം, പീരുമേട്, ഉപ്പുതറ പ്രദേശത്ത് ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. ശനിയാഴ്ച രാത്രിയിലും മിക്കയിടത്തും മഴ ലഭിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച മഴ വൈകീട്ടുവരെ നീണ്ടു. അതേസമയം, മഴയുടെ ശക്തി വര്‍ധിക്കുന്നത് ആശങ്കക്കും കാരണമാകുന്നുണ്ട്. ചിലയിടങ്ങളില്‍ ഞായറാഴ്ച നേരിയതോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കട്ടപ്പന-കുട്ടിക്കാനം പാതയില്‍ ചിലയിടങ്ങളില്‍ ചെറിയ തോതില്‍ മണ്ണിടിഞ്ഞു. റോഡുകളിലേക്ക് മഴവെള്ളം കുത്തിയൊലിച്ച് എത്തുന്നതും പ്രതിസന്ധിയായിട്ടുണ്ട്. പലിടത്തും ചരലും കല്ലുകളും റോഡിലേക്ക് പതിച്ച നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.