കട്ടപ്പന: ഇരുചക്ര വാഹന യാത്രക്കാരന് കാർ യാത്രികരുടെ മർദനം. പരിക്കേറ്റ ഇടുക്കി എട്ടാംമൈല്‍ കിഴക്കയില്‍ അജയകുമാറിനെ (48) കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. കട്ടപ്പന ഐ.ടി.ഐ ജങ്ഷനിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. അതിവേഗത്തില്‍ വന്ന കാര്‍ ഇരുപതേക്കര്‍ ഭാഗത്തേക്കുപോയ അജയകുമാറിൻെറ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. കാറിടിച്ചതോടെ അജയകുമാർ വീണു. ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായി. തുടർന്ന് കാർ യാത്രികർ നടുറോഡില്‍ മര്‍ദിക്കുകയായിരുന്നു. നാട്ടുകാർ കാർ തടയാൻ ശ്രമിച്ചെങ്കിലും അമിതവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. കേന്ദ്ര നയങ്ങൾക്കെതിരെ ധർണ നെടുങ്കണ്ടം: കേന്ദ്രസർക്കാറിൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള കർഷക സംഘം കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു എന്നിവയുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്തും കല്ലാറ്റിലും ധർണ നടത്തി. നെടുങ്കണ്ടം പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. എം.എ. സിറാജുദ്ദീൻ, എം. സുകുമാരൻ, ടി.എം. ജോൺ തുടങ്ങിയവർ സംസാരിച്ചു. കല്ലാറ്റിൽ ധർണ എം.എസ്. രാജപ്പൻ ഉദ്ഘാടനം ചെയ്തു. എം.വി. ബാബു അധ്യക്ഷതവഹിച്ചു. സച്ചിതാനന്ദൻ, കെ.എം. ഷാജി, വി.എം. മർക്കോസ്, ഇ.എ. സേവ്യർ, അഹമ്മദ് ഹാജി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.