കളമശ്ശേരിയുടെ സൗഹൃദാന്തരീക്ഷം ഭൗതികപുരോഗതിക്ക് ഉപയോഗിക്കണം -സി.എം. ദിനേശ് മണി

കളമശ്ശേരി: ജാതി, മതം പ്രദേശം എന്നിവക്ക് അതീതമായി ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷത്തെ കളമശ്ശേരിയുടെ ഭൗതികപുരോഗതിക്ക് ഉപയോഗിക്കണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ്മണി പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പി​ൻെറ പ്രകടനപത്രിക തയാറാക്കുന്നതിന് മുന്നോടിയായി കളമശ്ശേരിയുടെ വികസന കാഴ്ചപ്പാടുകൾ രൂപവത്​കരിക്കാനുള്ള വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള മോഡറേറ്ററായി. വ്യവസായ മേഖലയെക്കുറിച്ച് ഡോ. എം.പി. സുകുമാരൻ നായർ, കൃഷി ഓഫിസർ ശ്രീബാല അജിത് (കൃഷി), മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. പീറ്റർ പി. വാഴയിൽ (ആരോഗ്യം), ഐസാറ്റ് മാനേജർ ഫാ. ഡോ. രാജൻ (സാമൂഹിക വികസനം), എൻ.ജി.ഒ യൂനിയൻ മുൻ സംസ്ഥാന കമ്മിറ്റി അംഗം ഇ.എ. ഡെന്നിസ് (വിദ്യാഭ്യാസം) എന്നിവർ വിഷയം അവതരിപ്പിച്ചു. പി.എം. മുജീബ് റഹ്​മാൻ സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.