കുട്ടനാട്: കിഴക്കൻ പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കുട്ടനാട് മുക്കാൽഭാഗവും വെള്ളത്തിലായി. കിഴക്കൻ ജില്ലകളിൽ മഴ തുടരുന്നതിനാൽ പമ്പയിലെയും അച്ചൻകോവിലിലെയും വേമ്പനാട്ട് കായലിലെയും ജലനിരപ്പ് ഉയർന്നു. കിഴക്കൻ വെള്ളത്തിൻെറ വരവ് വർധിച്ചതോടെ കുട്ടനാട്, അപ്പർകുട്ടനാട് മേഖലകൾ പ്രളയഭീഷണിയിലാണ്. നദികളുടെ കരകളിലുള്ള വീടുകളിലെല്ലാം വെള്ളം കയറി. കൈനകരി, കാവാലം, മങ്കൊമ്പ്, നിരണം, തകഴി എന്നിവിടങ്ങളിൽ ഭൂരിഭാഗം വീടുകളിലും വെള്ളക്കെട്ടായി. കുട്ടനാട്ടിൽ വെള്ളം കൂടിയതോടെ എ.സി റോഡിൽ ഗതാഗതം നിർത്തി. അത്യാവശ്യമല്ലാത്ത വാഹനങ്ങൾ പോകാൻ അനുവദിച്ചില്ല. പമ്പാനദിയുടെ തീരങ്ങളിലുള്ളവരെയും ജില്ല ഭരണകൂടം ഒഴിപ്പിച്ചു തുടങ്ങി. പില്ലറിൽ നിർമിച്ച കെട്ടിടത്തിൽ താമസിക്കുന്നവർ മാത്രമാണ് നിലവിൽ കുട്ടനാട്ടിൽ സുരക്ഷിതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.