കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ അനുബന്ധ കുറ്റപത്രം വ്യാഴാഴ‌്ച പ്രിൻസിപ്പൽ ജില്ല സെഷൻസ‌് കോടതിയിൽ സമർപ്പിക്കും. റോയ‌് വധക്കേസിൽ നോട്ടറി അഭിഭാഷകൻ സി. വിജയകുമാറിനെ അഞ്ചാം പ്രതിയാക്കാൻ കോടതി അനുമതി നൽകിയിരുന്നു. ഭർതൃപിതാവ‌് ടോം തോമസിൻെറ സ്വത്ത‌് സ്വന്തമാക്കാൻ ഒന്നാംപ്രതി ജോളി വ്യാജ ഒസ്യത്ത‌് തയാറാക്കിയെന്നും ഇത‌് വിജയകുമാർ സാക്ഷ്യപ്പെടുത്തിയെന്നുമാണ് കേസ്. സാക്ഷിപ്പട്ടികയിലായിരുന്ന വിജയകുമാർ അനുബന്ധ കുറ്റപത്രം വഴി പ്രതിയാകും. ഒസ്യത്ത് വ്യാജമാണ് എന്നറിഞ്ഞ് നോട്ടറി അറ്റസ്റ്റേഷൻ നടത്തിയെന്ന് അന്വേഷണസംഘം തയാറാക്കിയ കുറ്റപത്രത്തിൽ ആരോപിക്കും. നോട്ടറി രജിസ്റ്ററിൽ ടോം തോമസിൻെറ വിലാസത്തിനൊപ്പം െവച്ച ഒപ്പ‌് വ്യാജമാണെന്ന‌് കണ്ണൂരിലെ റീജനൽ ഫോറൻസിക് ലാബ് പരിശോധനയിൽ കണ്ടതിനെ തുടർന്നാണ് വിജയകുമാറിനെ പ്രതിയാക്കാൻ തീരുമാനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.