പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി സിനിമ നിർമാതാവി​െൻറ ഹരജി

പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി സിനിമ നിർമാതാവി​ൻെറ ഹരജി കൊ​ച്ചി: സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി നി​ർ​മാ​താ​വ്​ ആ​ല്‍വി​ൻ ആ​ൻ​റ​ണി ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി. ക​ള്ള​ക്ക​ട​ത്ത്​ റാ​ക്ക​റ്റി​ൻെറ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന യു​വ​തി എ​റ​ണാ​കു​ളം സൗ​ത്ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​നാ​വ​ശ്യ അ​റ​സ്​​റ്റ്​ ത​ട​യ​ണ​മെ​ന്നു​മാ​ണ്​ ആ​വ​ശ്യം. ഹ​ര​ജി​യി​ൽ ജ​സ്​​റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്​​ണ​ൻ പൊ​ലീ​സി​ൻെറ വി​ശ​ദീ​ക​ര​ണം തേ​ടി. 2019ൽ ​നാ​ലു​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി ആ​രോ​പി​ച്ച്​ മോ​ഡ​ൽ​കൂ​ടി​യാ​യ 20കാ​രി ജൂ​ലൈ 19ന്​ ​ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ആ​ൽ​വി​ൻ ആ​ൻ​റ​ണി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. 2018ൽ ​അ​നി​ൽ എ​ന്ന​യാ​ൾ ഇ​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ശേ​ഷം​ സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കി​യെ​ന്നും ഇ​തി​ൻെറ പേ​രി​ൽ കൂ​ടു​ത​ലാ​യി അ​ടു​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. പി​ന്നീ​ട്​ മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ​രെ​ക്കു​റി​ച്ച അ​പ​വാ​ദ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും മ​റ്റും ത​നി​ക്ക്​ അ​യ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​വ​​രു​ടെ ഉ​ദ്ദേ​ശ്യം ശ​രി​യ​ല്ലെ​ന്ന്​ തോ​ന്ന​ലു​ണ്ടാ​യി. പ​ണ​ത്തി​ന്​ വേ​ണ്ടി ആ​രെ​യും അ​പ​മാ​നി​ക്കു​ന്ന ആ​ളാ​ണെ​ന്നും മ​ന​സ്സി​ലാ​യി. ഒ​രു​സം​വി​ധാ​യ​ക​നും താ​നു​മാ​യു​ണ്ടാ​യി​രു​ന്ന അ​ഭി​പ്രാ​യ​വ്യ​ത്യാ​സം മു​ത​ലാ​ക്കാ​ൻ ഇ​വ​ർ ശ്ര​മി​ച്ചു. ക്രി​മി​ന​ൽ മ​ന​സ്സു​ള്ള​യാ​ളാ​ണ്​ യു​വ​തി​യെ​ന്ന്​ ബോ​ധ്യ​മാ​യ​​തോ​ടെ എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​പ്പി​ച്ചു. ​ എ​ന്നാ​ൽ, സി​നി​മ​യി​ൽ അ​വ​സ​രം തേ​ടി വീ​ണ്ടും ബു​ദ്ധി​മു​ട്ടി​ക്ക​ൽ തു​ട​ർ​ന്ന​തോ​ടെ േഫാ​ൺ ന​മ്പ​ർ ബ്ലോ​ക്ക്​ ചെ​യ്​​തു. പ്ര​കോ​പി​ത​യാ​യ യു​വ​തി​യും മാ​താ​വും നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി. ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ൻെറ ഭാ​ഗ​മാ​യാ​ണ്​ പീ​ഡി​പ്പി​ച്ചെ​ന്ന വ്യാ​ജ​പ​രാ​തി​യെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ വാ​ദം. ​സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ശ​രി​യാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ത​ൻെറ ഭാ​ര്യ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ പ​റ​യു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.