ഭൂമി പതിച്ചു നൽകിയതിൻെറ ആവശ്യം കൈവശ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണമെന്ന് ഹൈകോടതി * റവന്യൂ അധികൃതർക്ക് നേരിട്ട് നിർദേശം നൽകണം കൊച്ചി: ഭൂമി പ്രത്യേക ആവശ്യത്തിന് പതിച്ചു നൽകിയതാണെങ്കിൽ കൈവശ സർട്ടിഫിക്കറ്റിൽ അക്കാര്യം രേഖപ്പെടുത്താൻ റവന്യൂ അധികൃതർക്ക് നേരിട്ട് നിർദേശം നൽകണമെന്ന് ഹൈകോടതി. നേരത്തേ നൽകിയ നിർദേശത്തിൽ സർക്കാർ ഉത്തരവ് ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിൻെറ ഉത്തരവ്. കോടതി ഉത്തരവ് ഒരാഴ്ചയ്ക്കകം എല്ലാ റവന്യൂ അധികൃതർക്കും അയച്ച് കൊടുക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു. കെട്ടിട നിർമാണ അപേക്ഷ തള്ളിയതിനെതിരെ ഇടുക്കി കൂമ്പൻപാറ സ്വദേശിനി മേരി ജോസഫ് അടക്കമുള്ളവർ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. കൃഷിക്ക് പതിച്ച് നൽകിയതാണെങ്കിൽ അക്കാര്യം കൈവശ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്താൻ ഉത്തരവിടണമെന്നായിരുന്നു നേരത്തേ കോടതി നിർദേശിച്ചത്. എന്നാൽ, ഉത്തരവ് പുറപ്പെടുവിക്കാത്ത സർക്കാർ നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഭൂമിയുടെ ഉടമസ്ഥത സർക്കാറിനാണെന്നും പ്രത്യേക ആവശ്യത്തിനായി പതിച്ച് നൽകിയതാണെങ്കിൽ അതിനായി മാത്രമേ ഭൂമി ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താൻ സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ, കൃഷി ആവശ്യത്തിന് നൽകിയ ഭൂമിയിലെ നിർമാണങ്ങൾ തടയാൻ സർക്കാറിന് താൽപര്യമില്ലെന്നാണ് മനസ്സിലാകുന്നത്. കെട്ടിട നിർമാണ നിയമം മാറ്റുന്നതിൽ കാലതാമസം നേരിട്ടാൽ മനസ്സിലാക്കാനാവും. എന്നാൽ, ഭൂമി ഏതാവശ്യത്തിന് നൽകിയതെന്ന കാര്യം ൈകവശ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നത് നടപ്പാക്കാൻ വൈകുന്നതിന് ന്യായീകരണമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.