കാക്കനാട്: ബുധനാഴ്ച പുലർച്ചമുതൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണ് തൃക്കാക്കരയിലും പരിസരങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടു. പാടിവട്ടം, ഉണിച്ചിറ, ജഡ്ജിമുക്ക്, തൃക്കാക്കര അമ്പലം, ചങ്ങമ്പുഴനഗർ എന്നിവിടങ്ങളിലാണ് മരം കടപുഴകി വീണത്. പിന്നീട് അഗ്നിരക്ഷാസേന എത്തി മരം വെട്ടിമാറ്റിയാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. തിരക്കുള്ള പ്രദേശങ്ങളാണെങ്കിലും രാവിലെയായതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായില്ലെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. ഉണിച്ചിറയിലും ചങ്ങമ്പുഴനഗറിലും വീടുകൾക്ക് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. ഇവിടങ്ങളിൽ തലനാരിഴക്കാണ് ആളപായം ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.