കോൺഗ്രസിെൻറ കാപട്യം വീണ്ടും വ്യക്തമായി

കോൺഗ്രസിൻെറ കാപട്യം വീണ്ടും വ്യക്തമായി കൊച്ചി: രാമക്ഷേത്ര നിർമാണത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രിയങ്ക ഗാന്ധിയുടെ നിലപാടിലൂടെ കോൺഗ്രസിൻെറ ദേശീയ നയം ഒരിക്കൽ കൂടെ വ്യക്തമാകുകയാണെന്ന് ഇബ്രാഹിം സുലൈമാൻ സേട്ട് കൾചറൽ ഫോറം പ്രസിഡൻറ് അഡ്വ. എ.ഇ. അബ്​ദുൽ കലാം, ജനറൽ സെക്രട്ടറി എ.ഷംസുദ്ദീൻ എന്നിവർ പ്രസ്താവിച്ചു. ബാബരി മസ്ജിദിൻെറ പതനത്തിന് ഉത്തരവാദിയായ കോൺഗ്രസുമായി ബന്ധം വിച്​ഛേദിക്കണമെന്ന് അന്നത്തെ അഖിലേന്ത്യ പ്രസിഡൻറ് ഇബ്രാഹിം സുലൈമാൻ സേട്ട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന നയമാണ് ലീഗ് സ്വീകരിച്ചതെന്നും പ്രസ്​താവനയിൽ പറഞ്ഞു. പരീക്ഷകൾ ഓപൺ ബുക്ക് ഓൺലൈൻ രീതിയിൽ നടത്തണം കൊച്ചി: എം.ജി യൂനിവേഴ്സിറ്റി പരീക്ഷകൾ ഓപൺ ബുക്ക് ഓൺലൈൻ രീതിയിൽ നടത്തണമെന്ന് ഡെമോക്രാറ്റിക് സ്​റ്റുഡൻറ്സ് മൂവ്മൻെറ് (ഡി.എസ്.എം) സംസ്ഥാന പ്രസിഡൻറ് അജേഷ് കോടനാട് അവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് യൂനിവേഴ്‌സിറ്റി വൈസ്ചാൻസലർക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിനും നിവേദനം നൽകിയതായും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.