ശ്രീചിത്ര ഇൻസ്​റ്റിറ്റ്യൂട്ട് ഡയറക്ടർക്ക്​ കാലാവധി നീട്ടിയ നടപടിക്ക്​ സ്​റ്റേ

കൊച്ചി: തിരുവനന്തപുരം ശ്രീചിത്ര ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്​ ഡയറക്ടർ ഡോ. ആഷാ കിഷോറിന്​ ഔദ്യോഗിക കാലാവധി നീട്ടി നൽകിയ നടപടിക്ക്​ കേന്ദ്ര അഡ്​മിനിസ്​​േ​​ട്രറ്റിവ്​ ട്രൈബ്യൂണലി​ൻെറ സ്​റ്റേ. കേന്ദ്രാനുമതിയില്ലാതെ, ഡയറക്ടർ വിരമിക്കുന്നതുവരെ കാലാവധി നീട്ടിയ ഇൻസ്​റ്റിറ്റ്യൂട്ട് പ്രസിഡൻറി​ൻെറ നടപടി ചോദ്യം ചെയ്​ത്​ ഡോ. സജിത് സുകുമാരൻ നൽകിയ ഹരജിയാണ്​ ട്രൈബ്യൂണൽ പരിഗണിച്ചത്​. ഇനി ഉത്തരവുണ്ടാകുന്നതുവരെയാണ്​ ജുഡീഷ്യൽ അംഗം പി. മാധവൻ, അഡ്മിനിസ്ട്രേറ്റിവ് അംഗം കെ.വി. ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ സ്​റ്റേ അനുവദിച്ചത്​. ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ പകരം ചുമതല നൽകുന്നതടക്കം നടപടികൾക്ക്​ കേന്ദ്ര സർക്കാറിന്​ നിർദേശവും നൽകി. ഡയറക്ടറുടെ ഔദ്യോഗിക കാലാവധിയായ അഞ്ച്​ വർഷം ജൂലൈ 17ന്​ പൂർത്തിയായിട്ടും ഒഴിവ് വിജ്ഞാപനം ചെയ്യാനോ സെലക്​ഷൻ കമ്മിറ്റി രൂപവത്​കരിക്കാനോ നടപടിയെടുത്തില്ലെന്നായിരുന്നു ഹരജിക്കാര​ൻെറ ആരോപണം. ഡയറക്ടറുടെ കാലാവധി നീട്ടാനോ തെരഞ്ഞെടുപ്പ്​ നടപടിക്കോ ഉള്ള അധികാരം ഇൻസ്​റ്റിറ്റ്യൂട്ടിനോ ഭരണസമിതിക്കോ ഇല്ലെന്ന്​ പ്രഥമദൃഷ്​ട്യാ വിലയിരുത്തിയാണ്​ ട്രൈബ്യൂണലി​ൻെറ ഉത്തരവ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.