കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ സ്ത്രീകള്‍ നേരിടുന്ന അതിജീവന പ്രശ്‌നങ്ങളെയും അനിശ്ചിതാവസ്ഥയെയും മുന്‍നിര്‍ത്തി 'കോവിഡ്-19ൻെറ ദുരിതാനുഭവങ്ങള്‍: ഒരു സ്ത്രീപക്ഷ വായന' വിഷയത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വനിത പഠന കേന്ദ്രം വ്യാഴം, വെള്ളി ദിവസങ്ങളിൽ അന്താരാഷ്ട്ര വെബിനാര്‍ സംഘടിപ്പിക്കുന്നു. രാവിലെ 10ന് കുസാറ്റ് പ്രോവൈസ് ചാന്‍സലര്‍ ഡോ. പി.ജി.ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സൻെറര്‍ ഫോര്‍ ഡെവലപ്‌മൻെറ് സ്റ്റഡീസിലെ പ്രഫ. ഡോ. ജെ. ദേവിക മുഖ്യപ്രഭാഷണം നടത്തും. ഏഴ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. http://sellmytalk.com/wsc/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. സ്മാർട്ട് ഫോൺ നൽകി കൊച്ചി: ചമ്പക്കര മഹിള മന്ദിരത്തിലെ അന്തേവാസികൾക്ക് ഓൺലൈൻ പഠനാവശ്യത്തിന് സ്മാർട്ട് ഫോൺ നൽകി. സ്പ്രൗട്ടസ് സൂപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത ഫോൺ കൊച്ചി നഗരസഭ കൗൺസിലർ വി.പി. ചന്ദ്രൻ കുട്ടികൾക്ക് കൈമാറി. ചടങ്ങിൽ അരുൺ അരവിന്ദ്, സി. നവീൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.