കാലടി: പഞ്ചായത്ത് 15ാം വാർഡ് പിരാരൂരിൽ മനക്കപ്പടി- പുളിയാമ്പിള്ളി റോഡിൻെറ പുനരുദ്ധാരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂർത്തിയായി. ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തുളസി അധ്യക്ഷത വഹിച്ചു. അപേക്ഷ ക്ഷണിച്ചു ശ്രീമൂലനഗരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച തിരുവൈരാണിക്കുളം സർവിസ് സഹകരണ ബാങ്ക് അംഗങ്ങളുടെ കുട്ടികൾക്ക് കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, മാർക്ക് ലിസ്റ്റ് പകർപ്പ് എന്നിവ സഹിതം 14ന് മുമ്പ് ബാങ്കിൽ എത്തിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.