പുതുവൈപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു

വൈപ്പിന്‍: പുതുവൈപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് എസ്. ശർമ എം.എല്‍.എ തറക്കല്ലിട്ടു. 1.45 കോടി രൂപ ​െചലവിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. സംസ്ഥാന സര്‍ക്കാറി​ൻെറ റീബിൽഡ്​ കേരള പദ്ധതിയിൽ ഉള്‍പ്പെടുത്തി കോൻഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, കോൺഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഫൗണ്ടേഷന്‍ എന്നീ സ്ഥാപനങ്ങള്‍ നിര്‍മാണ ചെലവ് വഹിക്കും. കോസ്​റ്റ്​ ഫോര്‍ഡിനാണ് നിര്‍മാണച്ചുമതല. കാലപ്പഴക്കംമൂലം തകരാറിലായ പഴയ കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. അഞ്ജു ഏയ്ഞ്ചല്‍ അലക്‌സ്, ജേക്കബ് ജോസ്, പഞ്ചായത്ത് സെക്രട്ടറി മിജോയ് മൈക്കിള്‍ എന്നിവർ പ​ങ്കെടുത്തു. ശുദ്ധജലവിതരണം: വിവരം ജനങ്ങളെ അറിയിക്കണമെന്ന്​ എം.എല്‍.എ വൈപ്പിന്‍: കുടിവെള്ളം സംബന്ധിച്ച് യഥാസമയം പൊതുജനങ്ങളെ വിവരം അറിയിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് എസ്.ശര്‍മ എം.എല്‍.എ നിർദേശം നല്‍കി. എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച്​ നടത്തിയ യോഗത്തിലാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്. പലകാരണങ്ങളാൽ പള്ളിപ്പുറം, എടവനക്കാട് മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലവിതരണം തടസ്സപ്പെടുന്നുണ്ട്. ഇക്കാര്യം പരാതിയായി എത്തുമ്പോൾ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉടന്‍ ശരിയാക്കുമെന്ന മറുപടിയും ലഭിക്കും. കഴിഞ്ഞദിവസം പഴങ്ങാട് പാലത്തിന് സമീപം തോടിലെ ചെളിനീക്കല്‍ പ്രവൃത്തിയേറ്റെടുത്ത കരാറുകാരന്‍ ശുദ്ധജല പൈപ്പിന്​ കേടുപാട് വരുത്തിയതിനെ തുടര്‍ന്ന് ജലവിതരണം തടസ്സപ്പെട്ടിരുന്നു. ഇതോടൊപ്പം നോര്‍ത്ത് പറവൂര്‍ പമ്പ് ഹൗസിലെ മെയിന്‍ വാല്‍വ് തകരാറിലാവുകയും ചെയ്തതോടെ മുനമ്പം മുതല്‍ എടവനക്കാട് വരെ ജലവിതരണം പൂര്‍ണമായും മുടങ്ങി. എന്താണ്​ കാരണമെന്നോ എപ്പോള്‍ പുനരാരംഭിക്കുമെന്നോ അറിയാത്ത സാഹചര്യമുണ്ടായി. പമ്പിങ്ങ് പുനരാരംഭിക്കാൻ നടപടി പൂര്‍ത്തീകരിച്ചതായി അസി. എക്‌സി. എൻജിനീയര്‍ ഉറപ്പുനല്‍കി. ശുദ്ധജലക്ഷാമം നേരിടുമ്പോഴും അനധികൃതമായി വെള്ളമൂറ്റുന്നവരുണ്ടെന്നും കര്‍ശന നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.