പായിപ്ര എട്ടാംവാർഡ് കണ്ടെയ്ൻമെൻറ് സോൺ

പായിപ്ര എട്ടാംവാർഡ് കണ്ടെയ്ൻമൻെറ് സോൺ മൂവാറ്റുപുഴ: പെരുമറ്റത്ത് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പായിപ്ര പഞ്ചായത്തിലെ എട്ടാംവാർഡ് പൂർണമായും ഒമ്പതാംവാർഡ് ഭാഗികമായും കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു. രോഗത്തി​ൻെറ ഉറവിടം വ്യക്തമല്ലാത്തതിനാൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പി​ൻെറ നിർദേശം. ഇദ്ദേഹത്തി​ൻെറ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 20 പേരും ദ്വിതീയ സമ്പർക്കപ്പട്ടികയിൽ 120 പേരുമാണുള്ളത്. രോഗവ്യാപനം തടയാൻ എൽദോ ഏബ്രഹാം എം.എൽ.എയുടെയും ആർ.ഡി.ഒ കെ. ചന്ദ്രശേഖരൻ നായരുടെയും നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. മൂവാറ്റുപുഴയാറിൽ ജലനിരപ്പുയർന്നാൽ ആദ്യം വെള്ളം കയറുന്ന ഈ പ്രദേശത്തെ ഏഴ്​ കുടുംബങ്ങളെ സുരക്ഷിതകേന്ദ്രത്തിലേക്ക്​ മാറ്റിത്താമസിപ്പിക്കും. സൗകര്യം പഞ്ചായത്ത് ഒരുക്കും. പെരുമറ്റം പാലം മുതൽ കവല വരെയുള്ള വ്യാപാരസ്ഥാപനങ്ങൾ അടക്കും. പേഴക്കാപ്പിള്ളി കവലയിലുൾപ്പെടെ രാത്രി ഒമ്പതിനുശേഷവും വ്യാപാര ശാലകൾ പ്രവർത്തിക്കുകയും നാട്ടുകാർ കൂട്ടംകൂടുകയും ചെയ്യുന്ന സ്ഥിതിയുണ്ടെന്ന് യോഗത്തിൽ ആരോപണമുയർന്നു. ഇതൊഴിവാക്കാൻ കർശന നടപടിയെടുക്കാൻ പൊലീസിന്​ നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.