കൂത്താട്ടുകുളം അഞ്ചാം ഡിവിഷൻ കണ്ടെയ്​ൻമെൻറ്​ സോൺ

കൂത്താട്ടുകുളം അഞ്ചാം ഡിവിഷൻ കണ്ടെയ്​ൻമൻെറ്​ സോൺ കൂത്താട്ടുകുളം: നഗരസഭയിൽ അഞ്ചാം ഡിവിഷൻ കണ്ടെയ്​ൻമൻെറ്​​ സോണായി പ്രഖ്യാപിച്ചു. ഒരുകുടുംബത്തിലെ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. കോട്ടയം മെഡിക്കൽ കോളജിൽ പ്രസവ ചികിത്സ കഴിഞ്ഞെത്തിയ യുവതിക്കും കുഞ്ഞിനും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവരുമായി ഇടപഴകിയ യുവതിയുടെ ഭർത്താവിനും അമ്മക്കും രണ്ട്​ സഹോദരിമാർക്കും രോഗം ബാധിക്കുകയായിരുന്നു. നിലവിൽ ഒമ്പതാം ഡിവിഷൻ കണ്ടെയ്​ൻമൻെറ്​​ സോണാണ്. ഹൈമാസ്​റ്റ്​ ലൈറ്റ്​ സ്വിച്ച് ഓൺ കൂത്താട്ടുകുളം: ജോസ്‍ കെ. മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച അഞ്ചുലക്ഷം രൂപകൊണ്ട് സെൻട്രൽ ജങ്​ഷനിൽ സ്ഥാപിച്ച ഹൈമാസ്​റ്റ്​ ലൈറ്റി​ൻെറ സ്വിച്ച് ഓൺ തോമസ്‍ ചാഴികാടൻ എം.പി നിർവഹിച്ചു. നഗരസഭ ചെയർമാൻ റോയി എബ്രഹാം അധ്യക്ഷത വഹിച്ചു. ജോർജ് ചമ്പമല, ഷാജു ജേക്കബ്‍, സണ്ണി കുര്യാക്കോസ്‍, സി.എൻ. പ്രഭകുമാർ തുടങ്ങിയവർ പങ്കെടുത്തു. EM KKM-HIMAST LIGHT കൂത്താട്ടുകുളം സെൻട്രൽ ജങ്​ഷനിൽ സ്ഥാപിച്ച ഹൈമാസ്​റ്റ്​ ലൈറ്റി​ൻെറ സ്വിച്ച് ഓൺ തോമസ്‍ ചാഴികാടൻ എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.