വാരപ്പെട്ടിക്ക് ആശ്വാസം

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് കോവിഡ്​ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോം ക്വാറൻറീനിലായിരുന്ന ഗ്രാമപഞ്ചായത്ത്​ അംഗങ്ങളുടെയും ജീവനക്കാരുടെയും പ്രസിഡൻറി​ൻെറ ഭർത്താവി​ൻെറയും സ്രവപരിശോധന ഫലം നെഗറ്റിവ്. ഏതാനും പേരുടെ പരിശോധനഫലം കൂടി പുറത്തുവരാനുണ്ട്. അതുകൂടി നെഗറ്റിവായാൽ ആശങ്ക ഒഴിയുമെന്നാണ് പ്രതീക്ഷ. പ്രസിഡൻറിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഗ്രാമപഞ്ചായത്ത് ഓഫിസ് തിങ്കളാഴ്ച പ്രവർത്തനം പുനരാരംഭിക്കുമെന്ന് സെക്രട്ടറി അനിൽകുമാർ അറിയിച്ചു. കോതമംഗലം താലൂക്കിൽ 11 പേർക്കുകൂടി കോതമംഗലം: താലൂക്കിൽ 11 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലും നെല്ലിക്കുഴി, കോട്ടപ്പടി, കീരംപാറ, വാരപ്പെട്ടി, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലുമാണ് പുതിയ പോസിറ്റിവ് കേസുകൾ. കുട്ടമ്പുഴ പഞ്ചായത്തിലെ 16ാം വാർഡ് കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.