കൊച്ചി: താൻ നിരപരാധിയാണെന്ന് പരസ്യം ചെയ്ത വെള്ളാപ്പള്ളി നടേശൻെറ പാഴ്ശ്രമം വഞ്ചനയും സമുദായദ്രോഹവും കോടതിയലക്ഷ്യവുമാണെന്ന് ശ്രീനാരായണസേവ സംഘം സെക്രട്ടറി പി.പി. രാജൻ. വഞ്ചന, ഗൂഢാലോചന, പണാപഹരണം വകുപ്പുകൾ പ്രകാരം കേസെടുത്ത് കൊല്ലം സി.ജെ.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കെയാണ് കോടികൾ ചെലവഴിച്ച് പരസ്യം ചെയ്തിരിക്കുന്നത്. നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് കോടതിയിലാണ്. പണം വാരിവിതറി സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാമെന്നത് വ്യാമോഹം മാത്രമാണ്. സംശുദ്ധ ജീവിതചര്യയിലൂടെ സമൂഹത്തിൻെറയാകെ സമാദരങ്ങളാർജിച്ച എം.കെ. സാനുവിനെതിരായ നടേശൻെറ ജൽപനങ്ങൾ മറുപടിയർഹിക്കുന്നില്ല. ശ്രീനാരായണ സേവസംഘം ഡയറക്ടർ ബോർഡ് യോഗത്തിൽ പ്രസിഡൻറ് എൻ.ഡി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.