മട്ടാഞ്ചേരി: ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കുള്ള സഞ്ചാര സ്വാതന്ത്ര്യംപോലും നിഷേധിച്ച് പടിഞ്ഞാറൻ കൊച്ചിയിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ഡൗൺ അശാസ്ത്രീയമാണെന്ന് ആക്ഷേപം. ഒരു കുടുംബത്തിലെ ഒരംഗത്തിന് രോഗം സ്ഥിരീകരിച്ചാൽ ആ പ്രദേശം മുഴുവൻ അടച്ചിടുന്നത് ശരിയായ രീതിയെല്ലന്ന് കൊച്ചി പിപ്പീൾസ് ഫോറം ഭാരവാഹികൾ പറഞ്ഞു. കൊച്ചിയിലെ ദിവസവേതനക്കാരും ജനങ്ങളും നെട്ടോടമോടുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. പടിഞ്ഞാറൻ കൊച്ചിയെ ഒറ്റപ്പെടുത്തി നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനുള്ള സ്വാതന്ത്ര്യംപോലും നിഷേധിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചാൽ രോഗിയുടെ വീടും ആ പ്രദേശത്തെ ജനങ്ങളെയും നിരീക്ഷണത്തിലാക്കുകയും അവർക്കാവശ്യമായ സഹായം നൽകുന്നതിന് കൗൺസിലർമാരെയും ബീറ്റ് ഓഫിസർമാരെയും നിയോഗിക്കുകയാണ് വേണ്ടതെന്നും ഭാരവാഹികളായ പി.കെ. അബ്ദുൽ ലത്തീഫ് പറഞ്ഞു. കൊച്ചി മുഴുവൻ അടച്ചിടാതെ രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയാണ് വേണ്ടതെന്നും അല്ലാത്ത പക്ഷം സാമ്പത്തിക അരക്ഷിതാവസ്ഥയായിരിക്കും സൃഷ്ടിക്കപ്പെടുകയെന്ന് ജവഹർ ബാല മഞ്ച് ജില്ല വൈസ് ചെയർമാൻ കെ.ബി. അഷറഫ് പറഞ്ഞു. ചേരികൾ നിറഞ്ഞ പ്രദേശത്തെ ജനതയെ പട്ടിണിയിലേക്ക് തള്ളുന്ന നടപടിയിൽനിന്ന് അധികൃതർ പിൻമാറണമെന്ന് ജനകീയ സമിതി കൺവീനർ എ. ജലാലും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.