കൊച്ചി: കനത്ത മഴയിൽ കൊച്ചി നഗരം വെള്ളത്തിലാകാതിരിക്കാൻ ജില്ല ഭരണകൂടത്തിൻെറയും കോർപറേഷൻെറയുമടക്കം കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്ന് ഹൈകോടതി. പരസ്പരം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. ഒന്നര വർഷമായി നടത്തുന്ന പ്രയത്നം വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ ചില നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയിൽ ചില പ്രദേശങ്ങളിൽ മാത്രമാണ് വെള്ളക്കെട്ടുണ്ടായത്. ഇതിൽ നിന്നെല്ലാം പാഠം ഉൾെക്കാണ്ട് പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കുകയാണ് വേണ്ടത്. പ്രവർത്തനങ്ങൾ കോടതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കോവിഡ് ഭീഷണി നിലനിൽക്കുേമ്പാൾ വെള്ളക്കെട്ട് ഉണ്ടായാൽ സാമൂഹിക അകലം പാലിക്കാനാവില്ലെന്നും ഇത് ദുരിതത്തിന് കാരണമാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. പരസ്പരം കുറ്റപ്പെടുത്തുന്ന രീതിയിൽ ജില്ല ഭരണകൂടവും കോർപറേഷനും നൽകിയ വിശദീകരണങ്ങൾ കൂടി പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം. ജില്ല കലക്ടറും കോർപറേഷനും നൽകിയ റിപ്പോർട്ടിലുള്ള വൈരുധ്യം സംബന്ധിച്ച് ഇരു കക്ഷികളോടും കോടതി വിശദീകരണം തേടി. കോർപറേഷൻെറ റിപ്പോർട്ടിൽ ജില്ല കലക്ടറും കലക്ടറുടെ റിപ്പോർട്ടിൽ കോർപറേഷൻ സെക്രട്ടറിയും മറുപടി നൽകണം. അമൃത് പദ്ധതിയുടെ ഭാഗമായി കോർപറേഷന് അനുവദിച്ച തുക എത്ര, ചെലവഴിച്ചതെങ്ങിനെ തുടങ്ങിയവ അറിയിക്കണം. വെള്ളപ്പൊക്കം തടയാൻ ചെലവഴിച്ച തനത് ഫണ്ട് എത്രയെന്ന് വ്യക്തമാക്കണം. തേവര -പേരണ്ടൂർ കനാലിൽനിന്ന് ചെളി നീക്കിയതിൻെറ വിശദാംശങ്ങൾ നൽകണം. കമ്മട്ടിപ്പാടത്ത് റെയിൽവേ ലൈനിന് അടിയിലുള്ള കലുങ്ക് പുനർനിർമാണം സംബന്ധിച്ച് റെയിൽവേ സത്യവാങ്മൂലം നൽകണം. കലൂർ സബ് സ്റ്റേഷന് സമീപം മെട്രോ സ്ഥാപിച്ച പൈപ്പ് കൽവെർട്ട് ചങ്ങാടംപോക്ക് തോടുമായി ബന്ധിപ്പിച്ചില്ലെന്ന കലക്ടറുടെ റിപ്പോർട്ടിൽ മെട്രോ റെയിൽ കോർപറേഷൻ വിശദീകരണം നൽകണം. പി.ആൻറ്.ടി കോളനി വാസികളുടെ പുനരധിവാസ ജോലികൾ സംബന്ധിച്ചും വ്യക്തമാക്കാൻ കോടതി നിർദേശിച്ചു. തുടർന്ന് ഹരജി 10ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.