അമ്പലപ്പുഴ: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാളെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര കറുകപ്പറമ്പിൽ അഖിലാണ് (24) അറസ്റ്റിലായത്. ഇരവുകാട് പഞ്ഞിക്കാരൻ പറമ്പിൽ മനോജിൻെറ മകൻ സഞ്ചുവിനെ (21) വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. പുന്നപ്ര സിന്ദൂര ജങ്ഷന് സമീപം െറയിൽവേ ക്രോസിൽ ഞായറാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ സഞ്ചുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. കേസിൽ മറ്റു മൂന്നുപേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തുറവൂരിൽ സിഗ്നൽ ലൈറ്റ് സംവിധാനം തകരാറിൽ തുറവൂർ: ദേശീയപാതയിൽ തുറവൂർ ജങ്ഷനിലെ സിഗ്നലിൽ മഞ്ഞ ലൈറ്റ് ഇല്ലാത്തത് ഡ്രൈവർമാരെ വലയ്ക്കുന്നു. പച്ച കണ്ട് മുന്നോട്ട് നീങ്ങുന്നതിനിടെ മഞ്ഞ തെളിയാതെ പൊടുന്നനെ ചുവപ്പ് തെളിയുമ്പോൾ ഡ്രൈവർമാർ ആശയക്കുഴപ്പത്തിലാവുന്നത് അപകടങ്ങൾക്കും കാരണമാവുന്നു. നിർദിഷ്ട തുറവൂർ-പമ്പ പാതയിൽനിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളെയാണ് ഇത് കുഴപ്പത്തിലാക്കുന്നത്. പെട്ടെന്ന് ചുവപ്പ് തെളിയുമ്പോൾ റോഡിന് നടുവിൽ നിർത്തേണ്ടിവരുന്നത് അപകടം ഉണ്ടാക്കുന്നതായാണ് ഡ്രൈവർമാരുടെ പരാതി. അപാകത തുടങ്ങിയിട്ട് ദിവസങ്ങൾ പലതു കഴിഞ്ഞു. കെൽട്രോൺ കൺട്രോൾസിനാണ് ട്രാഫിക് സിഗ്നൽ അറ്റകുറ്റപ്പണിയുടെ ചുമതല. കെൽട്രോണിന് ഉടൻ കത്ത് നൽകുമെന്ന് കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ കെ.ജി. മനോജ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.