സേക്രഡ്​ ഹാ൪ട്ട്സ് ഹൈസ്കൂൾ ചാമ്പ്യൻന്മാർ

മുതലക്കോടം: ജില്ല വടംവലി മത്സരത്തിൽ മുതലക്കോടം സേക്രഡ്​ ഹാ൪ട്ട്സ് ഗേൾസ് ഹൈസ്കൂൾ ചാമ്പ്യൻമാർ. 360 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനവും 460 കിലോയിൽ രണ്ടാം സ്ഥാനവും 340, 420 വിഭാഗങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂളിലെ കായികാധ്യാപിക സിനി ലൂയിസും കോച്ച് സേവി കുര്യനും പ്രധാനാധ്യാപിക സിസ്റ്റർ ഡാന്‍റി ജോസഫും അധ്യാപകരും മാനേജ്മെന്‍റും നൽകിയ പരിശീലനവും പ്രോത്സാഹനവുമാണ് ഈ വിജയം നേടാൻ സഹായിച്ചതെന്ന്​ ടീമംഗങ്ങൾ പറഞ്ഞു. ചിത്രം TDL Champion ജില്ല വടംവലി മത്സരത്തിൽ ചാമ്പ്യൻമാരായ സേക്രഡ്​ ഹാ൪ട്ട്സ് ഗേൾസ് ഹൈസ്കൂൾ ടീം അധ്യാപകർക്കൊപ്പം ഐ.ടി.ഐ അപേക്ഷ 10 വരെ തൊടുപുഴ: വ്യവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കേരളത്തിലെ വിവിധ ഐ.ടി.ഐകളില്‍ 2022 വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 10 വരെ നീട്ടി. അപേക്ഷ ഫീസായ രൂപ 100 ഓണ്‍ലൈനായി അടക്കണം. അഴുത, നെടുങ്കണ്ടം, ദേവികുളം ബ്ലോക്കുകളിലെ അപേക്ഷകര്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം പത്ത് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. വിവരങ്ങൾക്ക്​: https://itiadmissions.kerala.gov.in, https://det.kerala.gov.in ഫോണ്‍-04868272216, 9846752372, 9746901230. കുടിശ്ശിക തീർക്കൽ: സമയം നീട്ടി ഇടുക്കി: കേരള ഓട്ടോമൊബൈല്‍ വർക്​ഷോപ് തൊഴിലാളി ക്ഷേമനിധി വിഹിതം ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഒടുക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. എല്ലാ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളും ഈ സമയത്തിന്​ മുമ്പ്​ കുടിശ്ശിക അടച്ച് തീര്‍ക്കണമെന്ന് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 04862-220308.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.