കഞ്ചാവ്, ലഹരി സംഘങ്ങളും സജീവം അടിമാലി: നാട്ടിന്‍പുറങ്ങളില്‍ അനധികൃത മദ്യവില്‍പനയും വ്യാജവാറ്റും വ്യാപകം. ഓണാഘോഷം കൊഴുപ്പിക്കാന്‍ തമിഴ്നാട്ടില്‍നിന്ന് വന്‍തോതില്‍ സ്പിരിറ്റും വാഷും അതിര്‍ത്തി കടന്നെത്തുന്നുണ്ട്. കഞ്ചാവ്, ലഹരി സംഘങ്ങളും സജീവമാണ്. പൊലീസ്-എക്‌സൈസ് അധികാരികള്‍ റെയ്ഡുകള്‍ സജീവമാക്കിയെന്ന് പറയുമ്പോഴും വില്‍പന പലയിടത്തും പൊടിപൊടിക്കുകയാണ്. അടിമാലി മേഖലയില്‍നിന്ന് അടുത്ത നാളുകളില്‍ നിരവധി യുവാക്കളെ കഞ്ചാവുമായി പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം രണ്ട് കിലോ കഞ്ചാവ് നാര്‍കോട്ടിക് സ്‌ക്വാഡും എട്ട് ലിറ്റര്‍ മദ്യം എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും പിടികൂടി. കേസില്‍ രണ്ടുപേര്‍ പിടിയിലാവുകയും ചെയ്തിരുന്നു. വാളറ ദേവിയാര്‍ കോളനി, ഇരുമ്പുപാലം, പഴംബ്ലിച്ചാല്‍, അടിമാലി, ഇരുന്നൂറേക്കര്‍, മാങ്കുളം, ആനച്ചാല്‍, കല്ലാര്‍, കുരുശുപാറ, ആനക്കുളം, പീച്ചാട് പ്രദേശങ്ങളില്‍ കഞ്ചാവ്, മദ്യവില്‍പന വ്യാപകമാണെന്ന രഹസ്യ വിവരങ്ങളെ തുടർന്ന് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പഴംബ്ലിച്ചാലിലും കാഞ്ഞിര വേലിയിലും വാറ്റ് സജീവമാണ്. പെട്ടിക്കടകളും ഒഴിഞ്ഞ കെട്ടിടങ്ങളും ക്ലബുകളും കേന്ദ്രീകരിച്ചാണ് മദ്യക്കച്ചവടം പ്രധാനമായും നടക്കുന്നത്. ഇതിന് പുറമെ ചൂതാട്ട മാഫിയയും സജീവമാണ്. കഞ്ചാവ് മൊത്ത വില്‍പന കേന്ദ്രമായി ഇരുമ്പുപാലം മാറി. മാങ്കുളത്ത് വനവും കോളനികളും കേന്ദ്രീകരിച്ച് ചാരായ വാറ്റുകേന്ദ്രങ്ങൾ തലപൊക്കിയിട്ടുണ്ട്. മറയൂര്‍, വട്ടവട, കാന്തലൂര്‍, മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍, ബൈസൻവാലി, വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്ത് പരിധിയിലും കഞ്ചാവ്- വ്യാജമദ്യ വില്‍പന വ്യാപകമാണ്. സോഷ്യല്‍ മീഡിയ വഴിയും ലഹരി വ്യാപാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.