പൊതുറോഡ് സ്വകാര്യ വ്യക്തികൾ അടച്ചുകെട്ടി

മുട്ടം: പൊതുറോഡ് സ്വകാര്യ വ്യക്തികൾ അടച്ചുപൂട്ടി ഗേറ്റ് സ്ഥാപിച്ചു. മുട്ടം പച്ചിലാകുന്നിൽനിന്ന്​ കൊല്ലംകുന്നിലേക്കുള്ള റോഡാണ് ഗേറ്റ് സ്ഥാപിച്ച് അടച്ചത്. പാറമട ലോബിയാണ് ഇതിന് പിന്നിലെന്ന് പ്രദേശവാസികൾ പറയുന്നു. റോഡി‍ൻെറ ചുറ്റുമുള്ള പ്രദേശങ്ങൾ മുഴുവൻ പാറമടലോബിൾ വാങ്ങിക്കൂട്ടിയിരിക്കുകയാണ്. ജില്ല പഞ്ചായത്തി‍ൻെറ ആസ്തിയിൽ ഉൾപ്പെട്ട റോഡ് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടിയോളം മുടക്കിയാണ് ടാർ ചെയ്തത്. 2014ൽ പി.ടി. തോമസ് എം.പി ആയിരുന്ന ഘട്ടത്തിൽ ആരംഭിച്ച റോഡി‍ൻെറ പണി 2016ൽ പൂർത്തീകരിക്കുകയും ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം നടത്തുകയും ചെയ്തു. പ്രദേശത്ത് പാറമട തുടങ്ങുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. ചിലർ കോടതിയിലും കേസ് നൽകിയിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ്​ ഇതേ സ്ഥലത്ത് ചങ്ങലകെട്ടി അടച്ചിരുന്നു. എന്നാൽ, ഇത് ദിവസങ്ങൾക്കകം നീക്കി. tdl mltm ജില്ല പഞ്ചായത്തി‍ൻെറ അധീനതയിലുള്ള റോഡ് ഗേറ്റ് സ്ഥാപിച്ച് അടച്ചിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.