വാഹനാപകടം: രണ്ടുപേർക്ക് പരിക്ക്​

മൂന്നാർ: തമിഴ്നാട്ടിൽനിന്ന്​ മൂന്നാർ സന്ദർശിക്കാനെത്തിയ അഞ്ചംഗ സംഘത്തി‍ൻെറ ജീപ്പ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ചെന്നൈയിൽനിന്ന്​ എത്തിയ സംഘത്തി‍ൻെറ വാഹനമാണ് ലാക്കാട് ഗ്യാപ്പിൽ മറിഞ്ഞത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ചെന്നൈ സ്വദേശികളായ രാഹുൽ (23), ഷാഹുൽ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന സുരേന്ദ്രൻ (22), മുഹമ്മദ് (23), രാജേഷ് (23) എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടത്തിനിടെ ജീപ്പ് റോഡിന്​ നടുവിൽ പലവട്ടം മറിയുകയായിരുന്നെന്ന് പറയുന്നു. നാട്ടുകാരും ദേവികുളം പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രം 1 മറിഞ്ഞ ജീപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.