മണ്ണിടിഞ്ഞ്​ വീട്ടമ്മക്ക് പരിക്ക്

അടിമാലി: ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീട്ടമ്മക്ക് പരിക്ക്. ആനച്ചാൽ തട്ടാത്തിമുക്ക് വലിയപാടത്ത് ആലീസ് ജോയിക്കാണ്​ (55 ) പരിക്കേറ്റത്​. തിങ്കളാഴ്ച രാത്രി 12ഓടെയാണ് സംഭവം. ഇവർ കിടന്നുറങ്ങിയ മുറിയിലേക്ക്​ മണ്ണിടിയുകയായിരുന്നു. അടിമാലി താലൂക്ക്​ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം വിദഗ്​ധ ചികിത്സക്കായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 അടിയിലേറെ ഉയരത്തിൽനിന്നാണ് മണ്ണിടിഞ്ഞത്. വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. Idl adi 2 calamitty ചിത്രം - മണ്ണിടിഞ്ഞ് തകർന്ന ആലീസിന്റെ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.