തേക്കടിയിൽ ബോട്ട് സവാരി നിർത്തി

കുമളി: കനത്ത മഴയെ തുടർന്ന് പെരിയാർ കടുവ സങ്കേതത്തിലെ ഇക്കോ ടൂറിസം പരിപാടികൾക്കൊപ്പം തേക്കടി തടാകത്തിലെ ബോട്ട് സവാരിയും നിർത്തി. ജില്ലയിലെ ടൂറിസം പരിപാടികൾ ഈ മാസം നാല്​ വരെ നിർത്തിവെക്കാൻ കലക്​ടർ നിർദേശം നൽകിയിരുന്നു. പതിവിന് വിപരീതമായി സഞ്ചാരികളുടെ തിരക്കുണ്ടായിരുന്ന തേക്കടിയിൽ തിങ്കളാഴ്ച വൈകിട്ട് മൂന്നരക്കുള്ള ബോട്ട് സവാരിക്ക് സഞ്ചാരികൾ തയാറെടുക്കുന്നതിനിടെയാണ് പരിപാടികൾ നിർത്തി​വെച്ച്​ അറിയിപ്പ് എത്തിയത്. പെരിയാർ വനമേഖലയിലെ മുഴുവൻ ഇക്കോ ടൂറിസം പരിപാടികളും നിർത്തിയിട്ടുണ്ട്. .......... Photo: തേക്കടി തടാകത്തിലെ ബോട്ട് സവാരി നിർത്തിവെച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.