തൊടുപുഴ: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ ഇന്ത്യൻ യൂത്ത് ഹോസ്റ്റൽസ് അസോസിയേഷനും പങ്കാളികളാകുന്നു. ഒരുവർഷം നീളുന്ന കാർബൺ ലഘൂകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വൃക്ഷത്തൈ നട്ട് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. തൊമ്മൻകുത്ത് എക്കോ ടൂറിസം കേന്ദ്രത്തിൽ നടത്തിയ യോഗത്തിൽ അസോ. സംസ്ഥാന ചെയർമാൻ എം. അബൂബക്കർ അധ്യക്ഷതവഹിച്ചു. കോതമംഗലം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എം.വി.ജി. കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ബിബിൻ അഗസ്റ്റിൻ, ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.കെ. റോയി, ന്യൂമാൻ കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ സിസ്റ്റർ നോയൽ റോസ്, ബെന്നി മാത്യു എന്നിവർ ആശംസ നേർന്നു. ന്യൂമാൻ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം ക്ലാസ് നയിച്ചു. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോ. പ്രസിഡന്‍റ് എൻ. രവീന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്‍റ് റെജി പി.തോമസ് നന്ദിയും പറഞ്ഞു. പരിസ്ഥിതി പഠനയാത്രക്ക് തൊമ്മൻകുത്ത് ഇക്കോ–ടൂറിസം കേന്ദ്രത്തിലെ സജി എം.ജോസഫ്, പി.എസ്. ശശികുമാർ, സുമോദ് നായർ, യൂത്ത്ഹോസ്റ്റൽസ് അസോ. ഭാരവാഹികളായ പി.എ. സെറീന, റോജൻ തോമസ്, ലിന്‍റോ അഗസ്റ്റിൻ, എം.ഐ. സുകുമാരൻ, എം.ബി. സൈജു തുടങ്ങിയവർ നേതൃത്വം നൽകി. TDL DEAN KURIAKOSE തൊമ്മൻകുത്തിൽ നടത്തിയ പരിസ്ഥിതി പുനഃസ്ഥാപന കർമപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വൃക്ഷത്തൈ നട്ട് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.