പത്തുചെയിനിൽ റീസർവേ നടപടികൾ ആരംഭിക്കണം -ആർ.വൈ.എഫ്

കട്ടപ്പന: അയ്യപ്പൻകോവിൽ പത്തുചെയിൻ പ്രദേശത്ത് റീസർവേ നടപടികൾ ആരംഭിക്കണമെന്ന് ആർ.വൈ.എഫ് ജില്ല വൈസ് പ്രസിഡന്റ് അജോ കുറ്റിക്കൻ ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസുകളിലെ തണ്ടപ്പേർ രജിസ്റ്ററിൽ ഇടുക്കി പദ്ധതി പ്രദേശമെന്ന് റിമാർക്സിൽ രേഖപ്പെടുത്തിയിരുന്നതിനാൽ മേഖലയിലെ പട്ടയ ഉടമകൾക്ക് കരം അടക്കുന്നതിനുള്ള ബുദ്ധിമുട്ട് നേരിട്ടിരുന്നു. പരാതി വ്യാപകമായതോടെ പ്രശ്നം പരിഹരിക്കാൻ പ്രത്യേക തണ്ടപ്പേർ ബുക്കിൽ ചേർത്ത് കരം സ്വീകരിക്കാൻ 2017 ഫെബ്രുവരി 19ന് കലക്ടർ ഉത്തരവായിരുന്നു. ഇത്തരത്തിൽ കരം അടച്ചുവരുന്നവരുടെ ഭൂമി റീസർവേ നടത്തുന്നതിന് അപേക്ഷ സ്വീകരിക്കാൻ 2020 ഫെബ്രുവരി 15ന് കലക്ടർ വീണ്ടും ഉത്തരവിറക്കിയിരുന്നു. പത്തുചെയിൻ പ്രദേശത്തെ റീസർവേ നടപടികൾ പൂർത്തീകരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. തുടർനടപടിക്കായി കലക്ടർക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചതായി അജോ കുറ്റിക്കൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.