തൊടുപുഴ: ശനിയാഴ്ച വൈകീട്ടോടെ പെയ്ത കനത്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്. മൂവാറ്റുപുഴ റോഡിൽ റോട്ടറി ജങ്ഷൻ, മണക്കാട് റോഡ്, മങ്ങാട്ടുകവല കാരിക്കോട് റോഡ്, കാഞ്ഞിരമറ്റം ജങ്ഷൻ, കെ.എസ്.ആർ.ടി.സി ജങ്ഷനുസമീപം ഇടുക്കി റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. ഇതോടെ ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും ഗതാഗതക്കുരുക്കും രൂക്ഷമായി. ഓടകൾ നിറഞ്ഞ് വെള്ളം റോഡിലേക്ക് കയറിയതോടെയാണ് ഗതാഗതം താറുമാറായത്. മങ്ങാട്ടുകവല-കാരിക്കോട് റോഡിൽ മങ്ങാട്ടുകവല മുതൽ ജില്ല ആശുപത്രിയിലേക്കുള്ള വഴി വരെ വെള്ളം ഉയർന്നു. ഇതുവഴി വാഹനങ്ങൾ പിന്നീട് ന്യൂമാൻ കോളജ് വഴി തിരിച്ചുവിടുകയായിരുന്നു. പാലാ റോഡിൽ നിർത്തിയിട്ട വാഹനങ്ങളിലടക്കം വെള്ളം കയറി. കനത്ത മഴയിൽ കാരിക്കോട് മതിലിന്‍റെ ഒരു ഭാഗം റോഡിലേക്ക് ഇടിഞ്ഞുവീണു. നഗരത്തിൽ ഓടകൾ നിറഞ്ഞ് കിടക്കുന്നതാണ് വെള്ളം ഒഴുകിപ്പോകാൻ തടസ്സം. നഗരത്തിലെ അനധികൃത നിർമാണവും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. പലരും ഓടകൾ കൈയേറിയും മൂടിയുമാണ് നിർമാണം നടത്തുന്നത്. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലും മഴയിൽ വെള്ളം കയറി വലിയ നാശമാണ് ഉണ്ടാകുന്നത്. സമരം കിടന്നിട്ടും നടപടിയുണ്ടായില്ല; ലക്ഷ്മിയമ്മയുടെ വീട്ടിൽ വീണ്ടും വെള്ളം കയറി തൊടുപുഴ: ഓടയിലെ വെള്ളം കയറി വീട് അപകടാവസ്ഥയിലായതിനെത്തുടർന്ന് മുനിസിപ്പൽ ഓഫിസിൽ കിടപ്പുസമരത്തിനെത്തിയ മുതലിയാർ മഠം കുറുമ്പലത്ത് ലക്ഷ്മിയമ്മയുടെ വീട്ടിൽ ശനിയാഴ്ചയും വെള്ളം കയറി. നീരൊഴുക്ക് സുഗമമാക്കി നൽകാമെന്ന് അധികൃതർ പറഞ്ഞ ഉറപ്പിലാണ് ഇവർ സമരം അവസാനിപ്പിച്ച് മടങ്ങിയതെങ്കിലും വീണ്ടും വെള്ളം കയറിയതോടെ ഇനി എന്ത് ചെയ്യണമെന്നാണ് ഇവരുടെ ചോദ്യം. രണ്ടാഴ്ച മുമ്പാണ് ലക്ഷ്മിയമ്മ എന്ന 82കാരി മുനിസിപ്പൽ ഓഫിസിൽ കിടപ്പുസമരത്തിനെത്തിയത്. തുടർന്ന് പ്രശ്ന പരിഹാരത്തിന് സ്ഥലം സന്ദർശിച്ച മുനിസിപ്പൽ ചെയർമാനും തഹസിൽദാറും അടങ്ങുന്നവർ സ്വകാര്യവ്യക്തിയോട് വെള്ളമൊഴുകി പോകാൻ വേണ്ട നടപടികൾക്ക് നിർദേശം നൽകി പ്രശ്നപരിഹാരം ഉണ്ടാകുമെന്ന ഉറപ്പും നൽകിയാണ് ഇവരെ സമാധാനിപ്പിച്ചത്. എന്നാൽ, ശനിയാഴ്ച പെയ്ത മഴയിലും വീടിനുചുറ്റും വെള്ളക്കെട്ടായി. പരാതി പറയാൻ അധികൃതരെ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ലെന്നും ഇവർ പറയുന്നു. TDL MANAKKADU JUNCTION മണക്കാട് ജങ്ഷനിലുണ്ടായ വെള്ളക്കെട്ട് TDL KIZHAKKEYATTOM തൊടുപുഴ കിഴക്കേയറ്റത്ത് കാഞ്ഞിരമറ്റം കവലയിൽ റോഡിലെ വെള്ളക്കെട്ട് TDL LAKSHMIYAMMA ലക്ഷ്മിയമ്മ വീടിനുമുന്നിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.