മൂന്നാർ: കായികപ്രേമികളിൽ ആവേശം നിറക്കുന്ന മൂന്നാർ മാരത്തൺ രണ്ടുവർഷത്തെ ഇടവേളക്കുശേഷം ശനിയാഴ്ച വീണ്ടും തുടങ്ങുന്നു. അന്തരീക്ഷ മലിനീകരണം കുറക്കുക എന്ന സന്ദേശം ഉയർത്തിയാണ് ഇത്തവണത്തെ മാരത്തൺ. രാവിലെ പഴയമൂന്നാറിലെ ഹൈ ആൾട്ടിറ്റ്യൂഡ് പരിശീലന കേന്ദ്രത്തിൽനിന്ന് 71 കിലോമീറ്റർ ദൈർഘ്യമുള്ള അൾട്ര മാരത്തൺ ആരംഭിക്കും. 29ന് രാവിലെ 41കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തണും വൈകീട്ട് 21 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തണും നടക്കും. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും മറ്റ് സാഹസിക കായിക സംരംഭങ്ങളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൂന്നാറിന്‍റെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കാനും പരിസ്ഥിതി സ്നേഹം വളർത്താനുമാണ് യുവാക്കളെ പങ്കാളികളാക്കുന്ന മെഗാ മാരത്തൺ. അഡ്വ. എ. രാജ എം.എൽ.എ, ജില്ല പൊലീസ് മേധാവി ആർ. കറുപ്പുസ്വാമി, ജില്ല വികസന കമീഷണർ അർജുൻ പാണ്ഡ്യൻ, ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.