അടിമാലി: പൊതുസമൂഹത്തിന്റെ പിന്തുണയോടെ ജാതിവ്യവസ്ഥക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് മന്ത്രി കെ. രാധാകൃഷ്‌ണൻ. ആദിവാസി ക്ഷേമസമിതി സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിവ്യവസ്ഥ അവസാനിപ്പിക്കാതെ അസമത്വം പരിഹരിക്കാനാവില്ല. വർഗരാഷ്‌ട്രീയത്തെ ശക്തിപ്പെടുത്തി മാത്രമേ സാമൂഹികവ്യവസ്ഥയെ മാറ്റിമറിക്കാനാകൂ. ബി.ജെ.പി ഭരണത്തിൽ രാജ്യത്ത് ആദിവാസി-ദലിത് വിഭാഗങ്ങൾക്ക് രക്ഷയില്ല. 10 വർഷത്തിനുള്ളിൽ ഈ വിഭാഗങ്ങൾക്കെതിരായ അതിക്രമം 66 ശതമാനം വർധിച്ചു. കുറ്റവാളികളിൽ ആറു ശതമാനം പേർ പോലും ശിക്ഷിക്കപ്പെടുന്നില്ലെന്നതും ആശങ്കജനകമാണ്. കേന്ദ്രഭരണത്തിനെതിരെ നാനാമേഖലയിൽനിന്ന് ഉയർന്നുവരുന്ന പോരാട്ടങ്ങളെ ജാതി, മത, വർഗീയ കാർഡിലൂടെ മറച്ചുവെക്കുകയാണവർ. രാജ്യത്തെ ഹിന്ദുമത രാഷ്‌ട്രമാക്കി മാറ്റി പഴയ ചാതുർവർണ്യവ്യവസ്ഥയിലേക്കുള്ള മടക്കമാണ് ലക്ഷ്യമിടുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 65 കോടിയിലേറെ രൂപയാണ് സർക്കാർ പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിന് ഈ വർഷം നൽകിയതെന്നും മന്ത്രി പറഞ്ഞു. ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.