രാമക്കല്‍മേടിൻെറ സൗന്ദര്യം 'ഇരുട്ടിലാക്കി' ഡി.ടി.പി.സി നെടുങ്കണ്ടം: വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടിലും പരിസരങ്ങളിലും വഴിവിളക്കുകള്‍ സ്ഥാപിക്കാത്തതിനാല്‍ സഞ്ചാരികള്‍ ഇരുട്ടില്‍. പ്രകൃതിയുടെ വശ്യസൗന്ദര്യവും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞ് കിടക്കുന്ന ഇടുക്കിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ രാമക്കല്‍മേടില്‍ സന്ധ്യ മയങ്ങുതോടെ സഞ്ചാരികളുടെ തിരക്ക് വർധിക്കും. എന്നാൽ, ഇവിടെ വെളിച്ചമില്ലതാനും. സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് സഞ്ചാരികള്‍ മൊബൈല്‍ തെളിച്ചുപിടിച്ചാണ് ഇറങ്ങുന്നത്. രാമക്കല്‍മേട്, കോമ്പമുക്ക്, ബാലന്‍പിള്ളസിറ്റി തുടങ്ങിയ സ്ഥലങ്ങളിലെങ്ങും വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുറിയെടുത്ത് താമസിക്കുന്ന വിനോദസഞ്ചാരികള്‍ രാവിലെയും വൈകുന്നേരങ്ങളിലും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനായി പ്രദേശങ്ങളിലൂടെ നടക്കാറുണ്ട്. എന്നാല്‍, ഇവിടങ്ങളിലെല്ലാം കൂരിരുട്ടാണ്. ഇത് വിനോദസഞ്ചാര കേന്ദ്രത്തിന് മാത്രമല്ല കേരളത്തിനും നാണക്കേടാണ്. വിനോദസഞ്ചാര കേന്ദ്രത്തിന് ലക്ഷങ്ങള്‍ ചെലവഴിക്കുന്നതായാണ് ഡി.ടി.പി.സി പറയുന്നത്. പഞ്ചായത്തുകള്‍ ഒന്നോ രണ്ടോ വഴിവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നതാണ് ഏക ആശ്രയം. ഇതില്‍ പലതും ഇപ്പോൾ പ്രകാശിക്കാറില്ല. മധ്യകേരളത്തിലെയും തമിഴ്‌നാട്ടിലെ തേനി, മധുര തുടങ്ങിയ ജില്ലകളിലെയും സഞ്ചാരികളാണ് ഇവിടെ എത്തുന്നവരില്‍ ഏറെയും. തേക്കടി, മൂന്നാര്‍ കേന്ദ്രങ്ങളിലേക്ക് പോകുന്ന വിദേശികളടക്കമുള്ള സഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്. മദ്യപരുടെ ശല്യവും മേഖലയില്‍ രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.