സ്​ത്രീ ശുചിത്വ പദ്ധതി ഉദ്​ഘാടനം

തൊടുപുഴ: ഇടുക്കി ജനമൈത്രി എക്സൈസും തൊടുപുഴ ലയൺസ്​ ക്ലബും സംയുക്തമായി നടപ്പാക്കുന്ന സ്​ത്രീ ശുചിത്വം പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്​ഘാടനം മാങ്കുളം കുറത്തിക്കുടി ആദിവാസി കോളനിയിൽ നടന്നു. അടുത്ത ഒരുവർഷത്തേക്ക് ആദിവാസി സ്​ത്രീകൾക്ക് സാനിട്ടറി നാപ്കിൻ സൗജന്യമായി വിതരണം ചെയ്യും. ഉദ്ഘാടനം ജില്ല എക്സൈസ്​ ഡെപ്യൂട്ടി കമീഷണർ വി.പി. സലിം നിർവഹിച്ചു. ലയൺസ്​ ക്ലബ് പ്രസിഡന്‍റ്​ ഡോ. ദീപക് ജോസഫ് ചാഴികാടൻ അധ്യക്ഷതവഹിച്ചു. എക്സൈസ്​ സി.ഐമാരായ അൻഷാദ്, സുനിൽ രാജ്, എൻ.സി.സി ഓഫിസർ പ്രഫ. ജയിംസ്​ വി. ജോർജ്, ഡോ. സാജൻ മാത്യു, മുരളി, ഊരുകാണി ബിനോയ് എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന്​ *തൊടുപുഴ ജില്ല ലീഗ്​ ഹൗസ്​: മുസ്​ലിം ലീഗ്​ നിയോജകമണ്ഡലം നേതൃയോഗം -ഉച്ച 2.00 *ഉടുമ്പന്നൂർ ഓർഗാനിക്​ ഡെവലപ്​മെന്‍റ്​ സൊസൈറ്റി മന്ദിരം: തേനീച്ച വളർത്തൽ പരിശീലനം - രാവിലെ 10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.