പ്ലാന്‍റേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ ജനറല്‍ കൗണ്‍സില്‍ ഇന്ന്​

കട്ടപ്പന: കേരള പ്ലാന്‍റേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗം 18, 19 തീയതികളില്‍ വണ്ടിപ്പെരിയാറില്‍ നടക്കും. 19ന് വൈകീട്ട് നാലിന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യും. 18ന് പതാക ഉയര്‍ത്തലും നിലവിലെ ഭാരവാഹികളുടെ യോഗവും നടക്കും. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ യൂനിയന്‍ പ്രസിഡന്‍റ്​ അഡ്വ. ഇ.എം. ആഗസ്തി അധ്യക്ഷതവഹിക്കും. ശമ്പള വര്‍ധനയുടെ കാലാവധി കഴിഞ്ഞിട്ടും തോട്ടം തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന്​ യൂനിയൻ ആരോപിച്ചു. ജസ്റ്റിസ് കൃഷ്ണന്‍നായര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങൾ നടപ്പിലാക്കുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് തോട്ടംമേഖല കേന്ദ്രീകരിച്ച് ജനറല്‍ കൗണ്‍സില്‍ നടത്തുന്നതെന്നും ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, വര്‍ക്കിങ് പ്രസിഡന്‍റ്​ പി.ആര്‍. അയ്യപ്പന്‍ എന്നിവർ അറിയിച്ചു. യു.എച്ച്. സിദ്ദീഖി‍ൻെറ ഫോട്ടോ അനാച്ഛാദനം കട്ടപ്പന: കഴിഞ്ഞദിവസം അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ യു.എച്ച്. സിദ്ദീഖി‍ൻെറ ഛായാചിത്രം വണ്ടിപ്പെരിയാര്‍ ഇന്ദിരഭവനില്‍ 19ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനാച്ഛാദനം ചെയ്യും. കെ.എസ്.യു പീരുമേട് താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി, ഐ.എന്‍.ടി.യു.സി ഓഫിസ് സെക്രട്ടറി എന്നീ നിലകളില്‍ സിദ്ദീഖ്​ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.