വിരിഞ്ഞാപ്പാറ-മാങ്കുളം റോഡ് ചളിക്കുണ്ടിൽ നടുവൊടിക്കും യാത്ര

അടിമാലി: മാങ്കുളം പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളെ ബന്ധിപ്പിച്ചുള്ള വിരിഞ്ഞാപ്പാറ-മാങ്കുളം റോഡ് തകര്‍ന്നു. വേനല്‍ മഴയില്‍ ചളിക്കുണ്ടായ റോഡില്‍ കാല്‍നടപോലും പ്രയാസം. റോഡ് തകര്‍ന്നതോടെ ടാക്‌സി വാഹനങ്ങള്‍ ഇതുവഴി വരാതായി. ഇരുചക്രവാഹനത്തില്‍ യാത്രചെയ്താല്‍ അപകടം ഉറപ്പ്. ഹൈറേഞ്ചി‍ൻെറ സ്വന്തം വാഹനമായ ജീപ്പ് മാത്രമാണ് അപൂര്‍വമായി ഈ പാതയിലൂടെ ഗതാഗതം നടത്തുന്നത്​. രണ്ട്​ കിലോമീറ്ററിലെ ഒരു പാലവും കലുങ്കും അപകടാവസ്ഥയിലാണ്. മാങ്കുളം പഞ്ചായത്തിലെ മുഖ്യ ജനപ്രതിനിധിയടക്കം ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. രണ്ടു പതിറ്റാണ്ടായി റോഡ് വികസിപ്പിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് അധികൃതര്‍ മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്. കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡ് വീടുകള്‍ക്ക് ഭീഷണിയായതോടെ വെള്ളപ്പൊക്ക ഫണ്ടുപയോഗിച്ച് ഒരുഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിക്കുന്നുണ്ട്. ഈ ഭാഗത്താണ് മണ്ണും ചളിയും നിറഞ്ഞ് യാത്ര കഠിനമായത്. കുത്തനെ കയറ്റിറക്കമുള്ള ഭാഗത്ത് വാഹനങ്ങളും കാല്‍നടക്കാരും തെന്നിവീഴുന്നത് പതിവാണ്. സ്‌കൂള്‍-കോളജ് വിദ്യാർഥികളും കുറത്തിക്കുടി ആദിവാസി കോളനിയിലെ ആദിവാസികളും ഈ റോഡിനെയാണ്​ ആശ്രയിക്കുന്നത്​. idl adi 1 road news ചിത്രം. തകര്‍ന്ന വിരിഞ്ഞാപ്പാറ-മാങ്കുളം റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.