ഷീ ഓട്ടോകൾ പലതും നിരത്തുകളിൽ കാണാനില്ല

മൂലമറ്റം: പട്ടികവർഗ വനിതകൾക്ക്​ സ്വയംതൊഴിൽ കണ്ടെത്താനായി നൽകിയ ഓട്ടോകൾ പലതും നിരത്തുകളിൽ കാണാനില്ല. അഞ്ചുവർഷം മുമ്പു ഐ.ടി.ഡി.പി നടത്തിയ പദ്ധതിയായിരുന്നിത്. പദ്ധതിയിൽ ജില്ലയിലെ 70 വനിതകൾക്ക് ഓട്ടോ ഓടിക്കുന്നതിന്​ പരിശീലനം നൽകി. തുടർന്ന് ഇവർക്ക് വാങ്ങിനൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 70 ഓട്ടോകളാണ് ഇത്തരത്തിൽ വിതരണം ചെയ്തത്​. ഒന്നരക്കോടിയോളം മുടക്കിയ പദ്ധതിയിൽ ഇപ്പോൾ നാലിലൊന്ന് ഓട്ടോപോലും ഓടുന്നില്ല. ഒരിക്കൽപോലും സവാരി നടത്താത്ത ഓട്ടോകളുമുണ്ട്. ഗുണഭോക്താക്കളെ കണ്ടെത്തിയതിലെ അപാകതയാണ് പല ഓട്ടോകളും നിരത്തിലെത്താതിരുന്നത്. മറിച്ചുവിറ്റതായും സുചനയുണ്ട്. എന്നാൽ, പിന്നീട് ഓട്ടോ ലഭിക്കുന്നതിനായി അനവധി അപേക്ഷകളെത്തിയെങ്കിലും പദ്ധതി നിർത്തിവെക്കുകയായിരുന്നു. tdl mltm3 മൂലമറ്റം ഓഡിറ്റ് ഭാഗത്ത് റോഡുവക്കിൽ ഉപേക്ഷിച്ചനിലയിൽ കിടക്കുന്ന ഷീ ഓട്ടോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.