യൂനിറ്റി ഫോറം വിമലാലയത്തിൽ സംഘടിപ്പിച്ച സാഹോദര്യ സംഗമത്തിൽ ഫാ. ബോബി ജോസ് കട്ടിക്കാട്,
ഫൈസൽ അസ്ഹരി, പ്രഫ. എം.കെ. സാനു, സ്വാമി അസ്പർശാനന്ദ, ഫാ. വിൻെസൻറ് കുണ്ടുകുളം, മുഹമ്മദ് ഫൈസി ഓണമ്പിള്ളി തുടങ്ങിയവർ സൗഹൃദപ്രതിജ്ഞ ചൊല്ലുന്നു
കൊച്ചി: സാഹോദര്യത്തിെൻറ അന്തരീക്ഷം സംരക്ഷിക്കണമെന്ന് പ്രഫ. എം.കെ. സാനു. ഗാന്ധി സ്ക്വയറിൽ യൂനിറ്റി ഫോറം സംഘടിപ്പിച്ച സാഹോദര്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ഇരുകൈകളും നീട്ടി എല്ലാവരെയും സ്വീകരിച്ച നാടാണ്. വിവാഹത്തിന് സ്ത്രീ-പുരുഷസ്നേഹം മതിയെന്നാണ് നാരായണ ഗുരു പഞ്ഞത്. ഗുരുവിന് അറിയാവുന്ന ഒരാൾ ജർമനിയിൽ പഠിക്കാൻ പോയി. അവിടെ രോഗം പിടിച്ചുകിടന്നപ്പോൾ പരിചരിച്ച നഴ്സുമായി അഗാധ സ്നേഹത്തിലായി. ആ യുവതി അദ്ദേഹത്തെ അന്വേഷിച്ച് കേരളത്തിലെത്തി. വിദേശിയാണ്, ക്രിസ്ത്യാനിയാണ് അതിനാൽ വിവാഹം സാധ്യമല്ലെന്ന് ചിലർ പറഞ്ഞു. ഒടുവിൽ ആ വനിത ശിവഗിരിയിലെത്തി ഗുരുവിനെ കണ്ടു.
വിവാഹത്തിന് അടിസ്ഥാനം സ്നേഹമാണെന്ന് ഗുരു പഞ്ഞു. വിവാഹം ശിവഗിരിയൽവെച്ച് നടത്തി. മാർഗരറ്റ് കരുണാകരനെ അങ്ങനെയാണ് കേരളം സ്വീകരിച്ചത്. എന്നാൽ, ഇന്ന് ഇന്ത്യയിലാകെ വ്യാപിക്കുന്ന മതസ്പർധ കേരളത്തിലും വരുകയാണ്. അതിന് പലരും അസത്യം പറയുന്നു. കുമാരനാശാനെ മുസ്ലിംകൾ കൊന്നുവെന്ന് പറയുന്നത് ഈശ്വരനിന്ദയാണ്. ഗുരുവിെൻറ നിർദേശമനുസരിച്ചാണ് കുമാരനാശാൻ 'കരുണ' എഴുതിയതെന്നും അതിനാൽ കൊന്നുവെന്നുമാണ് പ്രചാരണം. ആശാേൻറത് യാദൃശ്ചികമരണമാണ്.
മതവിദ്വേഷത്തിന് ഇത്തരം അസത്യങ്ങൾ ഉപയോഗിക്കുന്നു. നമ്മളിലുള്ളത് മാനവരക്തം എന്ന മുദ്രാവാക്യം ഇനിയും കേരളം വിളിക്കണം. കേരളത്തിെൻറ മനോഹര പ്രകൃതിയിൽ സ്വാഭാവികമായി വളരുന്ന സാഹോദര്യം വീണ്ടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയിൽ സ്വാമി അസ്പർശാനന്ദ, സൈഫുദ്ദീൻ അൽഖാസിം, ഫാ. ബോബി ജോസ് കട്ടിക്കാട്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഫാ. വിൻസൻറ് കുണ്ടുകുളം, ഷാജി ജോർജ്, ഫൈസൽ അസ്ഹരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.