വരാപ്പുഴ: മാരക രാസ മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് സംഘം വരാപ്പുഴയിൽ പിടികൂടി. സിന്തറ്റിക് ഡ്രഗ് വിഭാഗത്തിൽപെടുന്ന 25 ഗ്രാം എം.ഡി.എം.എയാണ് യുവാവിൽനിന്ന് പിടിച്ചെടുത്തത്.
ചേരാനല്ലൂർ സ്വദേശിയും നിലവിൽ വയനാട് കമ്പളക്കാട് താമസക്കാരനുമായ സിബി ജോയിയെയാണ് (24) പിടികൂടിയത്. വരാപ്പുഴ എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹനും സംഘവും പരിശോധന നടത്തിവരവേ വരാപ്പുഴ പാലത്തിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ജില്ലയിലെ മയക്കുമരുന്ന് വിപണന കേന്ദ്രത്തിലെ മുഖ്യ കണ്ണിയാണ് സിബി. കാസർകോട്ടുനിന്നാണ് എം.ഡി.എം.എ എത്തിച്ചിരുന്നത്.
പ്രിവന്റിവ് ഓഫിസർ പി.കെ. ഗോപി, എം.ടി. ഹാരിസ്, ഓഫിസർമാരായ എസ്. അനൂപ്, സി.ജി. അമൽദേവ്, അനീഷ് കെ. ജോസഫ്, ഡ്രൈവർ സി.ജിനിരാജ്, വനിത ഓഫിസർ ടി.ജെ. ജിപ്സി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.