അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കാ​യി അ​ട​ച്ചു​പൂ​ട്ടി​യ ട​ര്‍ഫ്

ടർഫ് അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചുപൂട്ടി; കളിക്കാൻ ഇടമില്ലാതെ കുട്ടികൾ

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ ആ​ദ്യ​ത്തെ ട​ര്‍ഫ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ല്‍ അ​ട​ച്ചു​പൂ​ട്ടി​യി​ട്ട് ഒ​രു മാ​സം പി​ന്നി​ടു​ന്നു. ഓ​ണാ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലും തു​റ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യു​മി​ല്ല. ‘ല​ഹ​രി​ക്കെ​തി​രെ കാ​യി​ക ല​ഹ​രി’ മു​ദ്രാ​വാ​ക്യം ഉ​യ​രു​മ്പോ​ഴാ​ണ് ഈ ​അ​വ​സ്ഥ. ന​ഗ​ര​സ​ഭ ക​രു​വേ​ലി​പ്പ​ടി ഡി​വി​ഷ​നി​ലെ ടി​പ് ടോ​പ് അ​സീ​സ് മൈ​താ​ന​ത്തെ ട​ര്‍ഫാ​ണ് അ​ധി​കൃ​ത​ര്‍ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ പേ​രി​ല്‍ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍ത്തി​യാ​ക്കി ഉ​ട​ന്‍ തു​റ​ന്ന് ന​ല്‍കു​മെ​ന്നാ​ണ് അ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്. അ​റ്റ​കു​റ്റ​പ​ണി​ക​ളൊ​ന്നും ഇ​വി​ടെ തു​ട​ങ്ങി​യി​ട്ടി​ല്ല. ഇ​തി​നാ​യി എ​സ്റ്റി​മേ​റ്റ് ഉ​ണ്ടോ​യെ​ന്നും അ​റി​യാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. യു​വാ​ക്ക​ള്‍ക്ക് ക​ളി​ക്കാ​ന്‍ പൊ​തു​യി​ട​ങ്ങ​ള്‍ കു​റ​വാ​യ കൊ​ച്ചി​യി​ല്‍ കു​റ​ഞ്ഞ ചെ​ല​വി​ല്‍ ക​ളി​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​യി​രു​ന്ന ട​ര്‍ഫാ​ണ് അ​ട​ച്ച് പൂ​ട്ടി​യ​ത്.

ഒ​രു​കോ​ടി​യോ​ട​ടു​ത്ത് ചെ​ല​വ​ഴി​ച്ച് നി​ര്‍മി​ച്ച ട​ര്‍ഫി​ന്റെ പ​രി​പാ​ല​ന ചു​മ​ത​ല സി-​ഹെ​ഡി​നാ​യി​രു​ന്നു. 2024 ആ​ഗ​സ്റ്റ് 17നാ​ണ് സി-​ഹെ​ഡ് ട​ര്‍ഫി​ന്റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്. ട​ര്‍ഫ് പ​രി​പാ​ല​ന​ത്തി​നാ​യി ര​ണ്ട് ജോ​ലി​ക്കാ​രെ​യും നി​യോ​ഗി​ച്ചി​രു​ന്നു. പു​തി​യ കൗ​ണ്‍സി​ല്‍ നി​ല​വി​ല്‍ വ​ന്ന​തി​ന് പി​ന്നാ​ലെ ഈ ​വ​ര്‍ഷം ജ​നു​വ​രി 13ന് ​സി.​ഹെ​ഡ് പ​രി​പാ​ല​ന​ത്തി​ല്‍നി​ന്ന് പി​ന്മാ​റു​ക​യാ​ണെ​ന്ന് കാ​ണി​ച്ച് ന​ഗ​ര​സ​ഭ​ക്ക് ക​ത്ത് ന​ല്‍കു​ക​യാ​യി​രു​ന്നു. പ​രി​പാ​ല​ന​ത്തി​നും ഫീ​സ് ഈ​ടാ​ക്കു​ന്ന​തി​നും നി​ര​വ​ധി പ​രി​മി​തി​ക​ള്‍ നേ​രി​ടു​ന്ന​താ​യും ന​ഗ​ര​സ​ഭ നേ​രി​ട്ട് ന​ട​ത്തു​ന്ന​താ​യി​രി​ക്കും അ​ഭി​കാ​മ്യ​മെ​ന്ന് കാ​ണി​ച്ചാ​യി​രു​ന്നു ക​ത്ത് ന​ല്‍കി​യ​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്ക് ശേ​ഷം ട​ര്‍ഫ് സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​താ​യും ആ​ക്ഷേ​പം ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. നി​ല​വി​ലെ താ​രി​ഫ് തു​ട​ര​ണ​മെ​ന്നും സ്വ​കാ​ര്യ വ​ല്‍ക്ക​ര​ണ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​രു​തെ​ന്നും യു​വ​വെ​ളി​ച്ചം പ്ര​സി​ഡ​ന്റ് സി.​പി വി​നോ​ദ്, സെ​ക്ര​ട്ട​റി ബാ​ബു ഐ​സ​ക് ജോ​ണ്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് കൗ​ണ്‍സി​ല​ര്‍ ക​വി​ത ഹ​രി​കു​മാ​ര്‍ പ​റ​ഞ്ഞു.

Tags:    
News Summary - ടർഫ് അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചുപൂട്ടി; കളിക്കാൻ ഇടമില്ലാതെ കുട്ടികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.