പാ​ല​ക്കാ​ട്ടു​താ​ഴം പാ​ല​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി പാ​ര്‍ക്ക് ചെ​യ്ത ലോ​റികൾ

പാലക്കാട്ടുതാഴം പാലത്തില്‍ അനധികൃത പാര്‍ക്കിങ്; ഗതാഗതക്കുരുക്കില്‍ കുടുങ്ങി യാത്രക്കാര്‍

പെ​രു​മ്പാ​വൂ​ര്‍: എ.​എം റോ​ഡി​ലെ പ്ര​ധാ​ന വ​ഴി​യാ​യ പാ​ല​ക്കാ​ട്ടു​താ​ഴം പാ​ല​ത്തി​ലെ അ​ന​ധി​കൃ​ത പാ​ര്‍ക്കി​ങ് യാ​ത്ര​ക്കാ​ര്‍ക്കും പ്ര​ദേ​ശ​വാ​സി​ക​ള്‍ക്കും ഭീ​ഷ​ണി. ആ​ലു​വ ഉ​ൾ​പ്പെ​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന പ​ഴ​യ പാ​ല​ത്തി​ന്റെ വ​ശ​ങ്ങ​ളി​ലാ​ണ് നി​ര​യാ​യി വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ത്തി​യി​ടു​ന്ന​ത്. പാ​ല​ക്കാ​ട്ടു​താ​ഴം ജ​ങ്ഷ​നി​ലെ​യും പാ​ര്‍ക്കി​ങ് പ്ര​തി​സ​ന്ധി​യാ​ണ്. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ അ​ട​ക്കം ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന തി​ര​ക്കേ​റി​യ പാ​ല​ത്തി​ലാ​ണ് വ​ലി​യ ലോ​റി​ക​ള്‍ ഉ​ൾ​പ്പെ​ടെ നി​ര്‍ത്തി​യി​ടു​ന്ന​ത്.

ഇ​വ​യി​ല്‍ അ​ധി​ക​വും അ​ന്ത​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ഡു​മാ​യി വ​രു​ന്ന ലോ​റി​ക​ളാ​ണ്. ലോ​ഡ് ഇ​റ​ക്കി ഇ​വി​ടെ ത​മ്പ​ടി​ക്കു​ക​യാ​ണ് പ​തി​വ്. സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ക​ട​ക​ളി​ലേ​ക്കും എ​ത്തു​ന്ന കാ​റു​ക​ള്‍ ഉ​ൾ​പ്പെ​ടെ ചെ​റു വാ​ഹ​ന​ങ്ങ​ളും പാ​ല​ത്തി​ലാ​ണ് പാ​ര്‍ക്ക് ചെ​യ്യു​ന്ന​ത്. ഇ​തോ​ടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി-​സ്വ​കാ​ര്യ ബ​സു​ക​ള്‍ അ​ട​ക്കം വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് പാ​ല​ത്തി​ലൂ​ടെ സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഇ​ടു​ങ്ങി​യ പാ​ല​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ത്തി​യി​ടു​ന്ന​ത് പ​ല​പ്പോ​ഴും വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യും ഉ​യ​ര്‍ത്തു​ന്നു.

നി​ര​വ​ധി ത​വ​ണ പൊ​ലീ​സി​നെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ​യും അ​റി​യി​ച്ചി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. പൊ​ലീ​സി​ന്റെ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലും അ​ന​ധി​കൃ​ത പാ​ര്‍ക്കി​ങ് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ല്‍ പോ​ലും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന​ത് കാ​ല്‍ന​ട​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു. 

Tags:    
News Summary - Illegal parking on Palakkadtutthazham bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.