പെരുമ്പാവൂര്‍: കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് നവീകരിക്കാനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. ബസ് സ്റ്റേഷന്റെ ഗ്രൗണ്ട് ഫ്ലോറിലെ മുകള്‍ഭാഗത്തെ സീലിങ് അടര്‍ന്നുവീഴുന്ന പ്രശ്നം പി.ഡബ്ല്യു.ഡി വിഭാഗത്തെക്കൊണ്ട് പരിശോധിച്ച് ശാശ്വതമായി പരിഹരിക്കും. സ്റ്റേഷനകത്ത് അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടി മാറ്റാന്‍ ഫോറസ്റ്റ് വകുപ്പിനും മുന്‍ഭാഗത്തെ മരങ്ങള്‍ നീക്കാന്‍ നഗരസഭക്കും കത്ത് നല്‍കും.
വരാന്തകള്‍ കൈയേറിയുള്ള കച്ചവടങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കും. ബസില്‍ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേകം ക്രമീകരണമൊരുക്കും. ബസുകള്‍ നിര്‍ത്തുന്നതിന് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ബസ് സ്റ്റേഷന് മുന്‍വശത്ത് പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും നിശ്ചിത ഫീസ് ഈടാക്കി പേ ആന്‍ഡ് പാര്‍ക്കിങ് അനുവദിക്കും.
ലഭിക്കുന്ന വരുമാനം യൂനിറ്റിന്റെ ചെലവുകള്‍ക്ക് ഉപയോഗിക്കും. ടിക്കറ്റേതര വരുമാനം കൂട്ടാന്‍ മുന്‍ഭാഗത്ത് കടമുറികള്‍ നിര്‍മിക്കും. ഇടിഞ്ഞുപോയ മതില് സമീപത്തെ റോഡിന് എട്ട് മീറ്റര്‍ വീതി ലഭിക്കത്തക്കവിധം പുതിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് പുനര്‍നിര്‍മിക്കും. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായത്തിനായി എസ്.ബി.ഐ പെരുമ്പാവൂര്‍ ശാഖക്ക് കത്ത് നല്കാന് തീരുമാനിച്ചു.
മനോജ് മൂത്തേടന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. യൂനിറ്റ് അധികാരിയും കണ്‍വീനറുമായ സാജന് വി. സ്കറിയ സ്വാഗതം പറഞ്ഞു. നഗരസഭ അധ്യക്ഷ കെ.എന്‍. സംഗീത, വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. റെജിമോന്, ഡിപ്പോ സൂപ്രണ്ട് മിനി വര്‍ഗീസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ. മുഹമ്മദ്കുഞ്ഞ്, പി.എസ്. സുബിന്, അജിത് പി. വര്‍ഗീസ്, കെ. അജിത്കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.