ബ്രഡിനകത്ത് കണ്ടെത്തിയ പല്ലി
പള്ളുരുത്തി: ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡ്ഡിനുള്ളിൽ രണ്ട് ചത്ത പല്ലികളെ കണ്ടതായി പരാതി. ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷിനാണ് കഴിച്ചു കൊണ്ടിരിക്കെ ബ്രഡ്ഡിനുള്ളിൽ നിന്ന് പല്ലികളെ കിട്ടിയത്.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ഇടക്കൊച്ചി പാമ്പായ്മൂല കവലയിലെ ബേക്കറിയിൽ നിന്നു വാങ്ങി വീട്ടിലെത്തി കഴിച്ച് പകുതിയായപ്പോഴാണ് പല്ലികളെ കണ്ടത്. ബേക്കറിയിൽ തന്നെ തയ്യാർ ചെയ്തെടുക്കുന്ന ബ്രഡ്ഡാണിതെന്നാണ് പറയുന്നത്. കടയുടമയെ അറിയിച്ചെങ്കിലും വിഷയം ഗൗരവത്തിലെടുക്കാതെ തങ്ങളെ പറഞ്ഞയക്കുകയായിരുന്നുവെന്നാണ് ദിവ്യ പറയുന്നത്.
ബ്രഡ്ഡ് കഴിച്ച് അൽപ സമയത്തിന് ശേഷം ഛർദിയും അവശതയും തോന്നിയ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വിവരം നഗരസഭ ഹെൽത്ത് വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി കൺട്രോളർക്കും പരാതി നൽകുമെന്ന് ദിവ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.