ദേഹമാസകലം തീ പടർത്തിയ സ്ത്രീ ദേശീയ പാതയിൽ കുഴഞ്ഞ് വീണു

കോലഞ്ചേരി: പത്താം മൈൽ ജംഗ്ഷനിൽ ദേഹമാസകലം തീ പടർത്തി സ്ത്രീ ദേശീയ പാതയിൽ കുഴഞ്ഞ് വീണു. പത്താം മൈൽ സ്വദേശിയായ കക്കാട്ടിൽ വള്ളി സുബ്ബയ്യയാണ് ( 60) സ്വയം തീ കൊളുത്തി റോഡിലേക്ക് ഇറങ്ങി ഓടിയത്.

രാവിലെ 8.30 ഓടെയാണ് സംഭവം. 95 ശതമാനത്തോളം പൊള്ളലേറ്റ ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചട്ടുണ്ട്. ഇവർക്ക് ചെറിയ മാനസ്സിക പ്രശ്​നം ഉണ്ടായിരുന്നതായും ഇതിന് ചികിൽസ നേടുന്നതായും പറയുന്നുണ്ട്.

ഭർത്താവും ഒരു മകനും നേരത്തെ മരിച്ചു പോയി. ഇളയ മകൻ ശിവ ബാലന്റെ സംരക്ഷണയിലായിരുന്നു ഇവർ. സ്വയം തീ പടർത്തി റോഡിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു.

Tags:    
News Summary - The woman, whose body was on fire, collapsed on the national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.