നെടുമ്പാശ്ശേരി പഞ്ചായത്തിലെ അത്താണി മാർക്കറ്റിലെ
നായ്ക്കുഞ്ഞുങ്ങൾ
കുന്നുകര: കുന്നുകര, ചെങ്ങമനാട്, നെടുമ്പാശ്ശേരി, പാറക്കടവ് പഞ്ചായത്ത് പ്രദേശങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. കുന്നുകര പഞ്ചായത്തിൽ അടുവാശ്ശേരി, കുറ്റിയാൽ, ചാലാക്ക, കുന്നുകര ജങ്ഷൻ, സ്കൂൾ പരിസരം, വയൽക്കര റോഡുകളിലും ശല്യം രൂക്ഷമാണ്. ഞായറാഴ്ച രാത്രി 12.30ഓടെ ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോവുകയായിരുന്ന മെഡിക്കൽ കോളജിലെ വനിത ഡോക്ടർക്കുനേരെ തെരുവുനായ് ആക്രമണമുണ്ടായി.
ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ് തലക്ക് സാരമായി പരിക്കേറ്റു. ആശുപത്രി പരിസരത്തും വാഹന പാർക്കിങ് ഏരിയയിലും മറ്റും ശല്യം രൂക്ഷമാണ്.
മുമ്പും പലർക്കും നായ്ക്കളുടെ ഉപദ്രവം ഏറ്റിട്ടുണ്ട്. ചാലാക്കൽ-മാഞ്ഞാലി റോഡിലുടനീളം തലങ്ങും വിലങ്ങും ഓടുന്ന നായ്ക്കളെത്തട്ടി ഇരുചക്രവാഹന യാത്രികരായ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. നെടുമ്പാശ്ശേരി പഞ്ചായത്തിലെ അത്താണി മാർക്കറ്റിനുള്ളിൽ തെരുവുനായ്ക്കൾ പെറ്റുപെരുകി വിഹരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.