നിയമം ലംഘിച്ച് ട്രോളിങ് നടത്തിയതിന് വൈപ്പിൻ ഫിഷറീസ് അധികൃതർ കസ്റ്റഡിയിലെടുത്ത യന്ത്രവത്കൃത മത്സ്യബന്ധന ബോട്ട്
മുനമ്പം: തീരത്തുനിന്ന് 20 മീറ്റർ ആഴപരിധി വരെ പരമ്പരാഗത യാനങ്ങൾക്ക് മാത്രമേ മത്സ്യബന്ധനം നടത്താവൂ എന്ന നിയമം ലംഘിച്ച് തീരത്തോടു ചേർന്ന് ട്രോളിങ് നടത്തിയ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ട് കസ്റ്റഡിയിലെടുത്തു.
മുനമ്പം ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന ബസിലിക്ക (അൽ ഹാഷ്മി) എന്ന ബോട്ടാണ് വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ പി. അനീഷ് ഉൾപ്പെട്ട സംഘം കസ്റ്റഡിയിൽ എടുത്തത്. എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസൺ തുടർനടപടി സ്വീകരിച്ചു. 90,000 രൂപ പിഴ ഈടാക്കി. മത്സ്യം ലേലം ചെയ്ത വകയിൽ 3400 രൂപയും അടപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.