തി​രു​വാ​ങ്കു​ളം കേ​ശ​വ​ന്‍പ​ടി​യി​ല്‍ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച വാ​ന്‍

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

ചോറ്റാനിക്കര: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ച മൂന്നുമണിയോടെ ചോറ്റാനിക്കരയില്‍നിന്ന് വരുന്ന വഴി തിരുവാങ്കുളം കേശവന്‍ പടിയിലാണ് അപകടം. തമിഴ്‌നാട്ടില്‍നിന്ന് എത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. നിയന്ത്രണം തെറ്റിയ വാന്‍ സമീപത്തെ യൂസ്ഡ് കാര്‍ ഷോറൂമിന്റെ തൂണിലിടിച്ചു.

ശേഷം സമീപത്തെ മതില്‍ക്കെട്ടില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഷീറ്റുകൊണ്ട് നിര്‍മിച്ച വേലിക്കെട്ട് തകര്‍ന്നു. സമീപത്തെ കേബിള്‍ കണക്ഷനുകളും വാനില്‍ ഉടക്കി പൊട്ടുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ വാന്‍ ഒരുവശത്തേക്ക് മറിഞ്ഞു.

Tags:    
News Summary - Sabarimala pilgrims' vehicle overturns, injures three

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.