കരുമാല്ലൂര്‍: തട്ടാംപടി സെന്റ് തോമസ് ദേവാലയത്തിലെ മോട്ടോർ അഴിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിനിടെ രണ്ട് പേരെ നാട്ടുകാർ പിടികൂടി. തമിഴ്നാട് സ്വദേശികളായ അരിയല്ലൂർ ഗാന്ധിനഗർ തെരുവിൽ ബാലസുബ്രഹ്മണ്യൻ (48), കള്ളക്കുറിശി കച്ചംപാളയം ശ്രീനിവാസൻ (45) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച ഉച്ചക്കാണ് സംഭവം.
പള്ളി മുറ്റത്തിരുന്ന മോട്ടോര്‍ അന്തർ സംസ്ഥാനക്കാരായ രണ്ടു പേര് ചേര്‍ന്ന് അഴിച്ചെടുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. അറ്റകുറ്റപ്പണികള്‍ എന്തെങ്കിലും നടത്തുന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പള്ളി അധികൃതരോട് വിവരം തിരക്കി. അപ്പോഴാണ് ജോലികൾക്കായി മറ്റാരേയും ഏൽപ്പിച്ചിട്ടില്ലെന്ന വിവരം ലഭിച്ചത്. ഉടൻ രണ്ട് പേരെയും പിടികൂടി ആലുവ വെസ്റ്റ് പൊലീസിന് കൈമാറി. ഇരുവരുടേയും പേരിൽ കേസെടുത്തിട്ടുണ്ട്.
രണ്ടുദിവസം മുമ്പാണ് നീറിക്കോട് മുല്ലൂര്‍ ജോസഫിന്റെ വീട്ടില്‍ നിന്നും പട്ടാപ്പകല്‍ ബൈക്ക് മോഷ്ടിച്ചത്. ഒരു വര്‍ഷം മുമ്പ് കരുമാല്ലൂര്‍ പുറപ്പിളളിക്കാവ് ക്ഷേത്രത്തില്‍ നിന്നും ഓടിന്റെ ദീപസ്തംഭം അഴിച്ചു കൊണ്ടുപോയതും പകല്‍ സമയത്താണ്. മാഞ്ഞാലിയിലെ പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും കഴിഞ്ഞ ദിവസം ബൈക്ക് മോഷ്ടിക്കാനും ശ്രമം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.