മഞ്ഞപ്രയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളെ പിടികൂടുന്നു
Posted On
date_range Updated On
date_range തെരുവു നായ്ക്കളെ പിടികൂടി
മഞ്ഞപ്ര: തെരുവ് നായ്ക്കളെ വന്ധ്യംകരണം നടത്തുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ പിടികൂടി.
നാല്പതോളം തെരുവ് നായ്ക്കളെയാണ് കഴിഞ്ഞ ദിവസം പിടിച്ച് വടവുകോട് എ.ബി. സി സെന്ററിലേക്ക് മാറ്റിയത്. രൂക്ഷമായ നായ് ശല്യത്തിനെതിരെ നാട്ടുകാരുടെ പരാതി പഞ്ചായത്ത് അധികാരികളെ അറിയിച്ചതിനെ തുടര്‍ന്നാണ് അടിയന്തര ഇടപെടല്‍ ഉണ്ടായത്. തുടര്‍ ദിവസങ്ങളിലും നായ് പിടിത്തം തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പൈനാടത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.